പാപ്പാ: സഭാസമൂഹത്തിൽ പകരം വയ്ക്കാനാവാത്ത സാന്നിധ്യമാണ് സന്യാസിനികൾ
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ഒക്ടോബർ പതിനൊന്നാം തിയതി വത്തിക്കാനിൽ വച്ച് ഈ സന്യാസിനി സഭയുടെ പൊതു സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ അറുപതോളം സന്യാസിനികൾ പാപ്പായുമായി കുടി കാഴ്ച്ച നടത്തി.
വിശുദ്ധ ജോൺ ആന്റിഡാ ത്വോരെറ്റിന്റെ ഉപവി സഹോദരിമാർ എന്ന സന്യാസിനി സഭയുടെ ഇരുപത്തൊന്നാമത് പൊതുസമ്മേളനത്തിൽ വച്ച് പുതുതായി തിരഞ്ഞെക്കപ്പെട്ട സുപ്പീരിയർ ജനറലിന് നന്ദി പറഞ്ഞ പാപ്പാ പ്രശാന്തവും ഫലപ്രദവുമായ സേവനം നൽകാൻ സഭാ മേലദ്ധ്യക്ഷയ്ക്കും ആലോചനാസമിതിക്കും കഴിയട്ടെ എന്നാശംസിച്ചു. സ്ഥാനമൊഴിയുന്ന മേലധികാരികളെയും നന്ദിയോടെ അനസ്മരിച്ച സഭാംഗങ്ങളോടു താനും പങ്കു ചേരുന്നുവെന്നും അറിയിച്ചു.
സിനൊഡാലിറ്റിയെ കുറിച്ചുള്ള സിനഡ് നടക്കുന്ന ഈ സമയത്തിൽ സിനോഡാലിറ്റിയിൽ വളരാനുള്ള പ്രതിബദ്ധത സമർപ്പിത ജീവിതം നയിക്കുന്ന സന്യാസസഭകൾക്ക് ശക്തമായ ഉത്തേജനമാണെന്ന് ഉയർത്തി കാണിക്കാൻ താൻ ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് സഭ എന്ന വലിയ സമൂഹത്തിൽ പകരം വയ്ക്കാനാവാത്ത സാന്നിധ്യമാണ് സന്യാസിനികൾ എന്ന് പാപ്പാ പങ്കുവച്ചു.
ഗലീലിയാ, സമരിയാ, യൂദേയാ എന്നീ പട്ടണങ്ങളിലൂടെ സഞ്ചരിച്ചപ്പോൾ യേശുവിന്റെ കൂടെയുണ്ടായിരുന്ന സ്ത്രീകളുടെ സാന്നിധ്യത്തെ അനുസ്മരിച്ച പാപ്പാ ദൗത്യം പങ്കുവയ്ക്കുകയും, സ്വന്തം സംഭാവന നൽകുകയും ചെയ്തത് പോലെയുള്ള സ്ത്രീ സാന്നിധ്യത്തിന്റെ ഒരു വിപൂലികരണമാണ് നിങ്ങളെന്നും പാപ്പാ അവരോടു പറഞ്ഞു.
ഉപവിയുടെ സഹോദരിമാരെ! ഈ യാത്രയിൽ നിങ്ങൾ ഏത് വിധത്തിലാണ് കൂടതൽ പ്രത്യേകമായി പങ്കെടുക്കുന്നത്? നിങ്ങളുടെ യഥാർത്ഥ സംഭാവന എന്താണ്? എന്ന് ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ട് മുൻകുട്ടി തയ്യറാക്കാത്ത ഉത്തരങ്ങൾക്കായി നിങ്ങൾക്കിത് വിട്ടുതരുന്നുവെന്ന് തന്റെ സന്ദേശത്തിൽ പാപ്പാ സൂചിപ്പിച്ചു. മാർത്തായുടെ പരിഗണലയോടും, മറിയത്തിന്റെ ശ്രവണത്തോടും കൂടെ ബഥാനിയിൽ നിന്ന് പുതിയ ആരംഭം എന്ന വിഷയത്തെ ചൂണ്ടി കാണിച്ചു കൊണ്ട് മാർത്തായും മറിയവും യേശുവിന്റെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട രണ്ട് ശിഷ്യരായിരുന്നുവെന്നും പാപ്പാ വിശദീകരിച്ചു.
സ്ത്രീകൾ എന്ന നിലയിലും, മാമ്മോദീസാ സ്വീകരിച്ചവർ എന്ന നിലയിലും യേശുവിന്റെ ശിഷ്യരായി നിങ്ങൾ സഭയിൽ ജീവനുള്ള സാന്നിധ്യമാണെന്നും കൂട്ടായ്മയിലും, പ്രേഷിത്വത്തിലും പങ്കെടുക്കണമെന്നും പാപ്പാ അവരെ ഓർമ്മിപ്പിച്ചു. ജ്ഞാനസ്നാനം എന്ന അടിത്തറയെ ഒരിക്കലും മറക്കരുത്. കാരണം ഇവിടെയാണ് എല്ലാത്തിന്റെയും അടിസ്ഥാനം. ഈ വേരിൽ നിന്നാരംഭിച്ച് വിശുദ്ധ ജോവാൻ ആന്റിഡായുടെ സിദ്ധിയനുസരിച്ച് ദൈവം നിങ്ങളിൽ സമർപ്പിത ജീവിതത്തിന്റെ ചെടി വളർത്തുന്നു എന്ന് അവരെ ഉദ്ബോധിപ്പിച്ചു.
മാർത്തയുടെയും മറിയത്തിന്റെയും മാതൃകയനുസരിച്ച് പ്രത്യേകിച്ച് പാവപ്പെട്ടവരോടു പരിഗണന നൽകുകയും, പാവപ്പെട്ടവരെ ശ്രവിക്കുകയും ചെയ്യണമെന്നും പാപ്പാ നിർദേശിച്ചു. വാക്കുകളിലൂടെ അല്ല പ്രവർത്തികളിലൂടെ അവർ അധ്യാപകരാണ്. പ്രായമായവർ, രോഗികൾ, പാർശ്വവൽക്കരിക്കപ്പെട്ടവർ, കുട്ടികൾ, ഏറ്റവും നിസ്സാരർ എന്നിവരെ കേൾക്കുകയും, അവരുടെ സമീപത്തായിരിക്കുകയും, ദൈവത്തിന്റെ ആർദ്രതയും അനുകമ്പയും പ്രകടിപ്പിച്ച അവരുടെ സഭാ സമൂഹത്തിലെ അനേകം സഹോദരിമാരുടെ ചരിത്രത്തെ അനുസ്മരിക്കുക. ഉപവി പ്രവർത്തനത്തിലൂടെ ക്രിസ്തുവിന്റെ പാതയിലൂടെ ചരിക്കുക എന്ന് പാപ്പാ ആഹ്വാനം ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: