കർദിനാൾ ജോർജ്ജ് അർതുറോ മദീന എസ്റ്റിവെസിന്‍റെ നിര്യാണം
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
കർദിനാൾ ജോർജ് അർതുറോ മദീന എസ്റ്റിവെസിന്‍റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു കൊണ്ടു്ചിലിയിലെ അപ്പോസ്തോലിക നുൺഷിയോ. മോൺ. ആൽബെർത്തോ ഒർത്തതേഗാ മാർട്ടിന് പാപ്പാ ടെലിഗ്രാം സന്ദേശം അയച്ചു. പരേതനായ കർദിനാൾ ജോർജ് അർതുറോ മദീനയുടെ ബന്ധുക്കൾക്കും അദ്ദേഹം അജപാലന ശ്രുശൂഷ നിർവ്വഹിച്ചിരുന്ന റാൻഗാഗുവ, വാൾപാറാസോ സഭകളിലെ വിശ്വാസികൾക്കും തന്റെ അനുശോചനം അറിയിക്കുന്നതായി കത്തിൽ പാപ്പാ രേഖപ്പെടുത്തി. അതുപോലെ, വർഷങ്ങളോളം വിശ്വസ്തതയോടെ, ദൈവസേവനത്തിനും, സാർവത്രിക സഭയ്ക്കും ദൈവിക ആരാധനയ്ക്കും കൂദാശകളുടെ പരിശീലനത്തിനുമുള്ള വത്തിക്കാൻ തിരുസംഘത്തിന്‍റെ മേധാവി എന്ന നിലയിലും തന്‍റെ ജീവിതം സമർപ്പിച്ച ആത്മത്യാഗിയായ ഒരു സഭാധ്യക്ഷനായിരുന്നു കർദിനാൾ ജോർജ് അർതുറോ മദീന എസ്റ്റിവെസ് എന്ന് പരിശുദ്ധ പിതാവ് അനുസ്മരിച്ചു.
അദ്ദേഹത്തിന്‍റെ ആത്മാവിന്‍റെ നിത്യശാന്തിക്കായി പ്രാർത്ഥനകൾ അർപ്പിക്കുന്നുവെന്നും അങ്ങനെ കർത്താവായ യേശു മഹത്വത്തിന്‍റെ വാടാത്ത കിരീടം അദ്ദേഹത്തിനു നൽകട്ടെയെന്നു ആശംസിക്കുകയും ചെയ്തു. ഉത്ഥിതനായ കർത്താവിലുള്ള ക്രിസ്തീയ പ്രത്യാശയുടെ അടയാളമായി താൻ എല്ലാവർക്കും അപ്പോസ്തോലിക അനുഗ്രഹം നൽകുന്നുവെന്നും പാപ്പാ സന്ദേശത്തിൽ രേഖപ്പെടുത്തി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: