തിരയുക

ലോക ഭക്ഷ്യ ചർച്ചാവേദി, റോം, ഒക്ടോബർ 1-5 ലോക ഭക്ഷ്യ ചർച്ചാവേദി, റോം, ഒക്ടോബർ 1-5 

പാപ്പാ: ഹ്രസ്വ വീക്ഷണ ചിന്താരീതിയിൽ നാം ഒതുങ്ങരുത്!

റോമിൽ നടന്നു വരുന്ന ആഗോള ഭക്ഷ്യ ചർച്ചാവേദിക്ക് ഫ്രാൻസീസ് പാപ്പായുടെ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

തീരുമാനങ്ങളിൽ ഐക്യവും നിശ്ചയദാർഢ്യവുമുള്ളവരായിരിക്കാൻ മാർപ്പാപ്പാ യുവജനത്തെ ആഹ്വാനം ചെയ്യുന്നു.

ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യകൃഷി സംഘടനയുടെ, എഫ് എ ഒയുടെ, (FAO) യുവജനസമിതിയുടെ ആഭിമുഖ്യത്തിൽ  റോമിൽ ഒക്ടോബർ 1 മുതൽ 5 വരെ സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന, യുവജന പ്രാതിനിധ്യമുള്ള, ആഗോള ഭക്ഷ്യ ചർച്ചാവേദിയുടെ (World Food Forum) ഉദ്ഘാടനത്തോടനുബന്ധിച്ച് ഫ്രാൻസീസ് പാപ്പാ എഫ് എ ഒയുടെ മേധാവി കു ദൊംഗ്യൂവിന് (Qu Dongyu) നല്കിയ സന്ദേശത്തിലാണ് ഈ ആഹ്വാനമുള്ളത്.

വത്തിക്കാൻ സംസ്ഥാന കാര്യർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ ആണ് ഈ സന്ദേശം വായിച്ചത്.

നീണ്ട സായുധസംഘർഷങ്ങൾ, കാലവസ്ഥമാറ്റം എന്നിവയുടെ തിക്തഫലമായ, ഇന്ന് ലോകത്തെ അലട്ടുന്ന ഭക്ഷ്യപ്രതിസന്ധിയുടെ ഘടനാപരങ്ങളായ കാരണങ്ങളെ നേരിടുന്നതിന് ആഗോളയുവത സ്വന്തം സർഗ്ഗാത്മകതയും ഊർജ്ജവും വളർത്തിയെടുത്തുകൊണ്ടിരിക്കയാണെന്ന് പാപ്പാ തൻറെ സന്ദേശത്തിൽ അനുസ്മരിക്കുന്നു.

മാനവകുടുംബത്തിനുള്ള പ്രശ്നങ്ങൾക്ക് നൂതന രീതിയിൽ പരിഹാരം കാണുകയെന്ന അടിയന്തിര ദൗത്യം യുവത നമ്മിൽ നിക്ഷിപ്തമാക്കുന്നുവെന്നും, അവർ നമുക്കേകുന്ന സമ്മാനം പഴയ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ നൂതനമായ പരിഹാരങ്ങൾ കൊണ്ടുവരുന്നതിലും മാറ്റത്തിന് വിസമ്മതിക്കുന്ന ദീർഘവീക്ഷണരഹിത ചിന്തയിൽ ഒതുങ്ങാതിരിക്കാനുള്ള ധൈര്യത്തിലും അടങ്ങിയിരിക്കുന്നുവെന്നും പാപ്പാ പറയുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 October 2021, 16:54