തിരയുക

പാപ്പാ മെത്രാന്മാരുടെ സിനഡിന്റെ ഉപദേശകസമിതിയോടൊപ്പം പാപ്പാ മെത്രാന്മാരുടെ സിനഡിന്റെ ഉപദേശകസമിതിയോടൊപ്പം 

സിനഡ് ഒരു ആത്മീയയാത്ര

ആദ്ധ്യാത്മികമായ ഒരു വിവേചനത്തിനുള്ള അവസരമാണ് സിനഡ് എന്ന് ഫ്രാൻസിസ് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സിനഡിന്റെ പ്രവർത്തനങ്ങൾ മുന്നേറുന്ന അവസരത്തിൽ, ഇത് ആത്മീയവിവേചനത്തിന്റെ ഒരു യാത്രയാണെന്ന് ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിക്കുന്നു. ആദ്ധ്യാത്മികമായ ഈ തിരിച്ചറിവിനും വിവേചനത്തിനും, പ്രാർത്ഥനയുടെയും ആരാധനയുടെയും പിൻബലമുണ്ടാകണമെന്നും അതോടൊപ്പം ദൈവവചനവുമായി ബന്ധപ്പെട്ടാണ് സഭയിലെ ആദ്ധ്യാത്മികമായ ഈ വിലയിരുത്തൽ നടത്തേണ്ടതെന്നും പാപ്പാ ട്വിറ്ററിൽ കുറിച്ചു. സിനഡ് (#Synod), ശ്രവിക്കുന്ന സഭ (#ListeningChurch) എന്നീ ഹാഷ്ടാഗുകളോടെ ഒക്ടോബർ 14-ന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ് സിനഡ് ആധ്യാത്മികതമായ ഒരു തിരിച്ചറിവിന്റെ യാത്രയാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: The #Synod is a process of spiritual discernment, that unfolds in adoration, in prayer and in dialogue with the word of God. #ListeningChurch

IT: Il #Sinodo è un cammino di discernimento spirituale, che si fa nell’adorazione, nella preghiera, a contatto con la Parola di Dio. #ChiesaInAscolto

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 October 2021, 16:56