തിരയുക

ഫ്രാൻസിസ് പാപ്പാ ഫാത്തിമയിൽ പരിശുദ്ധ അമ്മയുടെ മുന്നിൽ - ഫയൽ ചിത്രം ഫ്രാൻസിസ് പാപ്പാ ഫാത്തിമയിൽ പരിശുദ്ധ അമ്മയുടെ മുന്നിൽ - ഫയൽ ചിത്രം 

ഒക്ടോബർ 13: ഫാത്തിമയിലെ അവസാനസന്ദർശനദിനം

പരിശുദ്ധ അമ്മയുടെ മധ്യസ്ഥത്തിന് വിശ്വാസിസമൂഹത്തെ ഭരമേല്പിച്ച് ഫ്രാൻസിസ് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഫാത്തിമായിലെ പരിശുദ്ധ അമ്മയുടെ അവസാന പ്രത്യക്ഷീകരണത്തിന്റെ  ദിവസമായ ഒക്ടോബർ 13-ന് വിശ്വാസികളെ എല്ലാവരെയും മാതാവിന്റെ ആർദ്രമായ മാതൃത്വത്തിന് ഭരമേല്പിക്കുന്നു എന്ന് ഫ്രാൻസിസ് പാപ്പാ കുറിച്ചു. ഫാത്തിമയിലെ കന്യക എന്ന ഹാഷ്‌ടാഗോടുകൂടി ട്വിറ്ററിൽ കുറിച്ച സന്ദേശത്തിൽ, സ്വർഗ്ഗസ്ഥയായ ദൈവമാതാവിന് നിങ്ങളെ എല്ലാവരെയും സമർപ്പിക്കുന്നു എന്നും, നിങ്ങളുടെ ജീവിതയാത്രയിൽ, ഒരു അമ്മയുടെ ആർദ്രതയോടെ അവൾ നിങ്ങളെ അനുഗമിക്കട്ടെ എന്നും നിങ്ങളുടെ ജീവിതത്തിലെ പരീക്ഷണങ്ങളിൽ അവൾ നിങ്ങൾക്ക് ആശ്വാസംകട്ടെ എന്നും പാപ്പാ എഴുതി.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: Today we remember the final apparition of #OurLadyOfFatima. I entrust you all to the heavenly Mother of God. May she accompany you on your way and be of comfort in the trials of life.

IT: Oggi ricordiamo l’ultima apparizione della #MadonnadiFatima. Alla celeste Madre di Dio affido tutti voi, perché vi accompagni con tenerezza materna nel vostro cammino e vi sia di conforto nelle prove della vita.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 October 2021, 16:21