തിരയുക

ഫ്രാൻസിസ് പാപ്പായും ബിഷപ് നൂൺസിയോ ഗലന്തീനോയും ഫ്രാൻസിസ് പാപ്പായും ബിഷപ് നൂൺസിയോ ഗലന്തീനോയും 

"ആരോഗ്യപരമായ കാര്യങ്ങൾക്കായുള്ള കത്തോലിക്കാ സ്ഥാപനത്തിന്റെ" ചുമതലക്കാരെ തിരഞ്ഞെടുത്തു.

ആരോഗ്യപരിപാലനം മെച്ചപ്പെടുത്താനായി ഫ്രാൻസിസ് പാപ്പാ സ്ഥാപിച്ച "ആരോഗ്യപരമായ കാര്യങ്ങൾക്ക് വേണ്ടിയുള്ള കത്തോലിക്കാ പ്രസ്ഥാനത്തിന്റെ" ചുമതലക്കാരെ പാപ്പാ തിരഞ്ഞെടുത്തു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

രോഗികൾക്ക് മെച്ചപ്പെട്ടതും തുല്യവുമായ സേവനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി, സഭയിലെ വിവിധ ഘടനകളോ സമർപ്പിതസമൂഹങ്ങളോ നടത്തുന്ന ആശുപത്രികൾക്ക് ആവശ്യമെങ്കിൽ, കഴിയുന്ന വിധത്തിൽ സാമ്പത്തികസഹായങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ ഫ്രാൻസിസ് പാപ്പാ സെപ്റ്റംബർ ഇരുപത്തിയൊൻപത്തിന് ഒപ്പിട്ട കയ്യെഴുത്തുരേഖയിലൂടെ സ്ഥാപിക്കപ്പെട്ട "ആരോഗ്യപരമായ കാര്യങ്ങൾക്കായുള്ള കത്തോലിക്കാ സ്ഥാപനത്തിന്റെ" നേതൃനിരയെ പാപ്പാ നിയമിച്ചു.

പ്രെസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ബിഷപ് നൂൺസിയോ ഗലന്തീനോയാണ്. ജെനറൽ സെക്രെട്ടറിയായി ഡോ. ഫാബിയോ ഗാസ്പെരീനിയെയും തിരഞ്ഞെടുത്തു. നിലവിൽ "പരിശുദ്ധ സിംഹാസനത്തിന്റെ പൊതുസ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിനായുള്ള സ്ഥാപനത്തിന്റെ" അദ്ധ്യക്ഷനും സെക്രെട്ടറിയുമാണ് ഇവർ.  ഈ സ്ഥാപനത്തിന് കീഴിലാണ് ആരോഗ്യപരമായ കാര്യങ്ങൾക്ക് വേണ്ടിയുള്ള സ്ഥാപനം പ്രവർത്തിക്കുന്നത്. പുതിയ സ്ഥാപനത്തിന്റെ ഉപദേശകരായി ഡോ. മരിയെല്ല എനോക്, പ്രൊ. സെർജിയോ അൽഫിയേരി, ഡോ. ക്യാര ജിബെർത്തോണി എന്നിവരെയും മേയറായി ഡോ. മാക്സിമിനോ കബായ്യേറോ ലേദോയെയും പാപ്പാ നിയമിച്ചു.

സെപ്റ്റംബർ 29-ന് ഒപ്പിട്ട കയ്യെഴുത്തുരേഖയനുസരിച്ച് സ്ഥാപിക്കപ്പെട്ട ഈ പുതിയ പ്രസ്ഥാനത്തിന്റെ സ്ഥാനപതികളെ നിയമിച്ചത് ഒക്ടോബർ 6-നാണ്. പാപ്പായുടെ പ്രത്യേക താല്പര്യപ്രകാരം സ്ഥാപിതമായ ഈ സ്ഥാപനം, കത്തോലിക്കാസഭയിലെ വിവിധ സമൂഹങ്ങൾ നടത്തുന്ന നിരവധി ആശുപത്രികൾക്ക് സഹായകരമാകുമെന്നാണ് കരുതപ്പെടുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 October 2021, 16:27