തിരയുക

വിദ്യാഭ്യാസത്തിനുള്ള ആഗോള ഉടമ്പടിയുടെ ലോഗോ. വിദ്യാഭ്യാസത്തിനുള്ള ആഗോള ഉടമ്പടിയുടെ ലോഗോ. 

വിദ്യാഭ്യാസത്തിന് പ്രതിജ്ഞാബദ്ധരായി ഫ്രാൻസിസ് പാപ്പായും മതനേതാക്കളും

വത്തിക്കാൻ:UNESCO (United Nations Educational, Scientific and Cultural Organization) വിദ്യാഭ്യാസം,ശാസ്ത്രം,സാംസ്കാരികം എന്നിവയ്ക്കായുള്ള ഐക്യരാഷ്ട്രസഭയുടെ സംഘടന സംഘടിപ്പിക്കുന്ന ലോക അദ്ധ്യാപക ദിനത്തിൽ ഫ്രാൻസിസ് പാപ്പായും മതപ്രതിനിധികളും വിദ്യാഭ്യാസത്തിനുള്ള ആഗോള ഉടമ്പടിക്കായി വത്തിക്കാനിൽ കൂടികാഴ്ച്ച നടത്തും.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍  ന്യൂസ്

ഒക്ടോബർ അഞ്ചാം തിയതി, ചൊവ്വാഴ്ച്ചയാണ് വിദ്യാഭ്യാസം എന്ന വിഷയത്തിന് സമർപ്പിക്കപ്പെട്ട കൂടികാഴ്ച്ചയിൽ പാപ്പാ പങ്കെടുക്കുന്നത്. യുനെസ്ക്കോ പ്രോൽസാഹിപ്പിക്കുന്ന ലോക അധ്യാപക ദിനത്തോടനുബന്ധിച്ചാണ് ഈ പരിപാടി വത്തിക്കാനിൽ സംഘടിപ്പിച്ചിട്ടുള്ളത്. കത്തോലിക്കാ വിദ്യാഭ്യാസത്തിനായുള്ള വത്തിക്കാൻ തിരുസംഘവും,വിദ്യാഭ്യാസ ആഗോള ഉടമ്പടിക്കായുള്ള സമിതിയും സംയോജിച്ച് ഒക്ടോബർ രണ്ടാം തീയതി അപ്പോസ്തോലിക അരമനയിലെ ക്ലെമന്‍റീനാ ഹാളിൽ വച്ച് നടന്ന യോഗത്തിലാണ് ഈ വിവരം അറിയിച്ചത്."മതങ്ങളും വിദ്യാഭ്യാസവും:വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഒരു ആഗോള ഉടമ്പടിയിലേക്ക്"എന്നതാണ് വിഷയം.

ഓരോ വിദ്യാഭ്യാസ പ്രക്രിയയുടെയും കേന്ദ്രത്തിൽ വ്യക്തിയെ സ്ഥാപിക്കുക, എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനായി ഏറ്റം നല്ല പ്രവര്‍ത്തനശക്തി  നിക്ഷേപിക്കുക, സമൂഹത്തെ സേവിക്കാൻ സന്നദ്ധരായ വ്യക്തികളെ രൂപപ്പെടുത്തുക എന്നീ വെല്ലുവിളികളെ അടിസ്ഥാനമാക്കി വിദ്യാഭ്യാസത്തോടുള്ള പ്രതിബദ്ധത പങ്കുവെക്കാനായി മതനേതാക്കൾ സംഗമിക്കുന്ന ആദ്യത്തെ സമ്മേളനമാണിത്.

ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നവർ വരുന്ന ഒക്ടോബർ അഞ്ചിന് ആചരിക്കുന്ന ലോക അധ്യാപക ദിനത്തോടനുബന്ധിച്ച് ലോകമെമ്പാടുമുള്ള അധ്യാപകർക്ക് ഒരു സന്ദേശം നൽകും.

വിദ്യാഭ്യാസം വഴി സഹോദര്യം,സമാധാനം,നീതി എന്നിവ സൃഷ്ടിക്കാൻ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ 2019 മുതൽ സമാരംഭിച്ച സംരംഭമായ വിദ്യാഭ്യാസത്തിനായുള്ള ആഗോള ഉടമ്പടിയുടെ പശ്ചാത്തലത്തിലാണ് യോഗം നടക്കുന്നത്.

വത്തിക്കാൻ ആശയവിനിമയ ഡികാസ്റ്ററിയുടെ ഡെപ്യൂട്ടി എഡിറ്റോറിയൽ ഡയറക്ടർ അലസാൻഡ്രോ ഗിസോട്ടി യോഗത്തിൽ അധ്യക്ഷത വഹിക്കും.യോഗത്തിൽ യുനെസ്കോ അസിസ്റ്റന്‍റ് ഡയറക്ടർ ജനറൽ സ്റ്റെഫാനിയാ ജന്നീനി, കത്തോലിക്ക വിദ്യാഭ്യാസത്തിനായുള്ള വത്തിക്കാൻ തിരു സംഘത്തിന്‍റെ സെക്രട്ടറി ആർച്ച് ബിഷപ്പ് ആഞ്ചലോ വിൻചെൻസോ സാനി എന്നിവർ ഉൾപ്പെടെ നിരവധി പ്രഭാഷകർ പങ്കെടുക്കും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 October 2021, 12:58