തിരയുക

പാപ്പായും മോൺ. ഡിയേഗോ റീവേല്ലിയും... പാപ്പായും മോൺ. ഡിയേഗോ റീവേല്ലിയും...  

മോൺ. ഡിയേഗോ റവേല്ലി പൊന്തിഫിക്കൽ ആരാധനാ ചടങ്ങുകൾ നിർണ്ണയിക്കുന്നതിന്റെ തലവ൯

പാപ്പായുടെ ആരാധനാ ചടങ്ങുകൾ നിയന്ത്രിക്കുന്നതിന്റെയും പൊന്തിഫിക്കൽ സിസ്റ്റൈൻ ചാപ്പൽ ഗായക സംഘത്തിന്റെയും തലവനായി മോൺ. ഡിയേഗോ റീവേല്ലിയെ നിയമിച്ചുകൊണ്ട് പാപ്പാ ഉത്തരവിറക്കി.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഇറ്റലിയിലെ ലത്സാത്തെയിൽ 1965 നവംബർ ഒന്നിന് ജനിച്ച മോൺ.ഡിയേഗോ 1991 ൽ കൂശിതനായ ക്രിസ്തുവിന്റെ വൈദികരുടെ സഭയിലാണ് അഭിഷിക്തനായത്.  വെല്ലെത്രി - സേഞ്ഞി രൂപതയിൽ ചേർന്ന അദ്ദേഹം പൊന്തിഫിക്കൽ സലേഷ്യൻ യൂണിവേഴ്സിറ്റിയിൽ നിന്ന് പെഡഗോജിക്കൽ(പബോധനശാസ്തരം) മെത്തഡോളജിയിൽ ഡിപ്ലോമാ കരസ്ഥമാക്കി. 2010 ൽ പൊന്തിഫിക്കൽ അത്തനേയും ഓഫ് സെന്റ് ആൻസലമിൽ നിന്ന് ആരാധനാക്രമത്തിൽ ഡോക്ടറേറ്റ് നേടി. 2013 മുതൽ പാപ്പായുടെ ഉപവി കാര്യാലയത്തിൽ കാര്യാലയ തലവനായി സേവനം ചെയ്തു വരികയായിരുന്നു. പാപ്പായുടെ ആരാധനാ ചടങ്ങുകളുമായി ബന്ധപ്പെട്ട കാര്യാലയത്തിൽ ആരാധനാ ചടങ്ങുകളുടെ ഉപകാര്യസ്ഥനായി സഹകരിച്ചു കൊണ്ടുവരവെയാണ് അദ്ദേഹത്തെ തലവനായി ഉയർത്തുന്നത്. പാപ്പായുടെ ആരാധനാ ചടങ്ങുകളുടെ തലവനായി സേവനം ചെയ്തിരുന്ന മോൺ. ഗ്വീദോ മരീനിയെ ഈ വർഷാദ്യം തോർത്തോണായിലെ മെത്രാനായി പാപ്പാ നിയമിച്ചിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 October 2021, 14:26