തിരയുക

ഫ്രാൻസീസ് പാപ്പാ റോമിലെ കൊളോസിയത്തിൽ മതാന്തര സമാധാന പ്രാർത്ഥനാ വേളയിൽ।, ഇടത്ത് കോൺസ്റ്റൻറിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തൊലൊമേയൊ ഒന്നാമൻ, വലത്ത് ഈ ജിപ്തിലെ കെയ്റോയിലെ അൽ അഷറിലെ വലിയ ഇമാം അഹമ്മദ് മുഹമ്മദ് അൽ തയ്യീബ് ഫ്രാൻസീസ് പാപ്പാ റോമിലെ കൊളോസിയത്തിൽ മതാന്തര സമാധാന പ്രാർത്ഥനാ വേളയിൽ।, ഇടത്ത് കോൺസ്റ്റൻറിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തൊലൊമേയൊ ഒന്നാമൻ, വലത്ത് ഈ ജിപ്തിലെ കെയ്റോയിലെ അൽ അഷറിലെ വലിയ ഇമാം അഹമ്മദ് മുഹമ്മദ് അൽ തയ്യീബ്  

മതങ്ങൾ “മാനവഹൃദയത്തെ നിരായുധീകരിക്കുക”, അനുകമ്പ വളർത്തിയെടുക്കുക!

വിശുദ്ധ എജീദിയൊയുടെ സമൂഹം (Comunità di Sant’Egidio) റോമിലെ കൊളോസിയത്തിൽ വിവിധ മതനേതാക്കളുടെ ഭാഗഭിഗിത്വത്തോടെ സംഘടിപ്പിച്ച സമാധാന പ്രാർത്ഥനാ സമ്മേളനത്തിൻറെ സമാപനത്തിൽ ഫ്രാൻസീസ് പാപ്പാ പങ്കെടത്തു സന്ദേശം നല്കി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ലോകത്തിൻറെ വർത്തമാന-ഭാവികാലങ്ങളെക്കുറിച്ചുള്ള ആശങ്കകൾ പ്രസ്പഷ്ടമായും ഹൃദയംഗമമായും പങ്കുവയ്ക്കുന്നതിന് സർവ്വോപരി പ്രാർത്ഥന സുപ്രധാനമാണെന്ന് മാർപ്പാപ്പാ ഓർമ്മിപ്പിക്കുന്നു.

റോം ആസ്ഥാനമായി 1968-ൽ സ്ഥാപിതമായതും എഴുപതിലേറെ നാടുകളിൽ പ്രവർത്തനനിരതവുമായ അന്താരാഷ്ട്ര സമാധാന പ്രസ്ഥാനമായ വിശുദ്ധ എജീദിയൊയുടെ സമൂഹം (Comunità di Sant’Egidio) റോമിലെ കൊളോസിയത്തിൽ വിവിധ മതനേതാക്കളുടെ ഭാഗഭാഗിത്വത്തോടെ സംഘടിപ്പിച്ച സമാധാന പ്രാർത്ഥനാ സമ്മേളനത്തിൻറെ സമാപന ചടങ്ങിൽ, വ്യാഴാഴ്‌ച (07/10/21) വൈകുന്നേരം സംസാരിക്കുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

“മതങ്ങളും സംസ്കാരങ്ങളും സംഭാഷണത്തിൽ: സോദരജനതകൾ ഭാവി ഭൂമി” എന്നതായിരുന്നു ഈ പ്രാർത്ഥനാ സമ്മേളനത്തിൻറെ വിചിന്തന പ്രമേയം.

ശാന്തിയേകുകയും ഹൃദയങ്ങളെ വിദ്വേഷവിമുക്തമാക്കുകയും ചെയ്യുന്ന എളിയ ശക്തിയാണ് പ്രാർത്ഥനയെന്ന ബോധ്യത്തോടെയാണ് ഈ ദിനങ്ങളിൽ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നത്തിയ വിശ്വാസികൾ റോമിൽ സമ്മേളിച്ചതെന്ന് പാപ്പാ അനുസ്മരിച്ചു.

“മാനവഹൃദയത്തെ നിരായുധീകരിക്കേണ്ടത്”  ഈ അതിലോലമായ ചരിത്രവേളയിൽ മതങ്ങളിൽ നിക്ഷിപ്തമായ അടിയന്തിര ദൗത്യമാണെന്ന് താൻ 2019 ഫെബ്രുവരി 4-ന് അബുദാബിയിൽ വച്ചു പറഞ്ഞ വാക്കുകൾ പാപ്പാ ആവർത്തിച്ചു.

ഹൃദയങ്ങളിൽ നിന്ന് വിദ്വേഷത്തെ പറിച്ചെറിയുകയും അക്രമങ്ങളെ അപലപിക്കുകയും ചെയ്യാൻ സഹായിക്കുകയെന്ന ഉത്തരവാദിത്വം വിശ്വാസികൾക്കുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

യുദ്ധം മനുഷ്യജീവിതത്തെ അപഹസിക്കുന്ന ആക്രമണമാണെന്നും വർദ്ധമാനമായ ആയുധക്കച്ചവടം ഒരു ദുരന്തമാണെന്നും അത് കള്ളപ്പണത്തിൻറെ പ്രവാഹത്താൽ പോഷിപ്പിക്കപ്പെടുന്നുവെന്നും പറഞ്ഞ പാപ്പാ യുദ്ധം രാഷ്ട്രീയത്തിൻറെയും മാനവികതയുടെയും പരാജയവും ലജ്ജാകരമായ കീഴടങ്ങലും തിന്മകളുടെ ശക്തികൾക്കു മുന്നിലുള്ള തോൽവിയും ആണെന്ന തൻറെ ബോധ്യം ആവർത്തിച്ചു വെളിപ്പെടുത്തി.

ജനതകൾ തമ്മിലും ജനതകളും ഭൂമിയും തമ്മിലുമുള്ള ബന്ധങ്ങളുടെ പരിവർത്തനം ഇന്ന് അനിവാര്യമായിരിക്കുന്നുവെന്നു പറഞ്ഞ പാപ്പാ, ജനങ്ങളുടെ, കുഞ്ഞുങ്ങളുടെ ജീവിതം വച്ച് കളിക്കാനാകില്ലെന്നും നിസ്സംഗത പാലിക്കാനകില്ലെന്നും ഓർമ്മിപ്പിച്ചു.

എന്നാലിന്ന്, ആഗോളവത്കൃത ലോകം സഹാനുഭൂതി പ്രകടിപ്പിക്കുന്നതിനു പകരം വേദനയെ വർണ്ണശബളമാക്കി കാഴ്ചവസ്തുവാക്കുകയാണ് ചെയ്യുന്നതെന്നു പാപ്പാ കുറ്റപ്പെടുത്തുകയും അനുകമ്പ വളർത്തിയെടുക്കേണ്ടതിൻറെ അനിവാര്യത ചൂണ്ടിക്കാട്ടുകയും ചെയ്തു.

സമാധാനത്തിൽ സഹോദരങ്ങളായിരിക്കാനും സൃഷ്ടിയുടെ പൊതുഭവനത്തിൻറെ അനുരഞ്ജിത സംരക്ഷകരായിരിക്കാനും ജനതകളെ സഹായിക്കാനുള്ള കടമ സോദരമതങ്ങൾക്കുണ്ടെന്നും പാപ്പാ ഓർമ്മപ്പെടുത്തി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 October 2021, 13:43