വി. പത്രോസിന്റെ ബസിലിക്കയിൽ കാണുന്ന പരിശുദ്ധാത്മാവിന്റെ ചിത്രം. വി. പത്രോസിന്റെ ബസിലിക്കയിൽ കാണുന്ന പരിശുദ്ധാത്മാവിന്റെ ചിത്രം. 

പാപ്പാ :ആത്മാവിന്റെ വിസ്മയങ്ങളുടെ മുന്നിൽ തുറവുള്ളവരാകാം

പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

"പ്രിയപ്പെട്ട സഹോദരി സഹോദരങ്ങളെ, ഒരു ശുഭയാത്ര നേരുന്നു! നാം കർത്താവിനെ തേടുമ്പോഴും അവിടുന്ന് എപ്പോഴും സ്നേഹത്തോടെ ആദ്യം നമ്മെ കണ്ടുമുട്ടാൻ വരുന്നു എന്ന സന്തോഷപൂർണ്ണമായ ബോധ്യത്തോടെ, പരിശുദ്ധാത്മാവിന്റെ വിസ്മയങ്ങൾക്കും ,കൂടിക്കാഴ്ചയുടെ കൃപയ്ക്കും, പരസ്പരമുള്ള ശ്രവണത്തിനും, വിവേചിച്ചറിയുന്നതിനുമായി നമുക്ക് തുറവുള്ളവരാകാം."

ഒക്ടോബർ പതിനാറാം തീയതി ഇറ്റാലിയൻ, പോളിഷ്, ഇംഗ്ലീഷ്, ഫ്രഞ്ച്,ജർമ്മൻ, പോർച്ചുഗീസ്' ലാറ്റിൻ, അറബി എന്നീ ഭാഷകളിൽ # Synod #Listening Church എന്ന ഹാഷ്ടാഗോടുകൂടി പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവെച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 October 2021, 14:29