തിരയുക

 ഫ്രാൻസിസ് പാപ്പാ ചില ആഫ്രിക്കൻ കുടിയേറ്റക്കാരോടും അഭയാർഥികളോടും ഒപ്പം( 2020.06.11 ല്‍ പകര്‍ത്തപ്പെട്ട ചിത്രം ) ഫ്രാൻസിസ് പാപ്പാ ചില ആഫ്രിക്കൻ കുടിയേറ്റക്കാരോടും അഭയാർഥികളോടും ഒപ്പം( 2020.06.11 ല്‍ പകര്‍ത്തപ്പെട്ട ചിത്രം ) 

പാപ്പാ: നമ്മളിലേക്ക് സകലരേയും സ്വീകരിക്കാനാണ് സഭ വിളിക്കപ്പെട്ടിരിക്കുന്നത്

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റര്‍ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

“ജീവിതത്തിന്‍റെ പുറമ്പോക്കുകളിലെ തെരുവീഥികളിൽ കടന്നു ചെന്ന് മുൻവിധിയും ഭയവും മതപരിവർത്തനവുമില്ലാതെ മുറിവേറ്റവരെ സുഖപ്പെടുത്തിയും, നഷ്ടപ്പെട്ടവരെ തേടിയും തന്‍റെ കൂടാരം വികസിപ്പിച്ച് ഒരു വലിയ "നമ്മളി" ലേക്ക് സകലരേയും സ്വാഗതം ചെയ്യാനാണ് ഇന്ന് സഭ വിളിക്കപ്പെട്ടിരിക്കുന്നത്.”  

കുടിയേറ്റക്കാരുടേയും അഭയാർത്ഥികളുടേയും അന്തർദേശീയ ദിനമായി ആചരിക്കപ്പെട്ട സെപ്റ്റംബര്‍ 26ആം തിയതി #WDMR2021 എന്ന ഹാഷ്ടാഗോടു കൂടി ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, സ്പാനിഷ്, പോര്‍ച്ചുഗീസ്, അറബി എന്നീ ഭാഷകളില്‍ പാപ്പാ തന്‍റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 September 2021, 15:11