സഹനത്തിലും കൂട്ടായി - ഫയൽ ചിത്രം സഹനത്തിലും കൂട്ടായി - ഫയൽ ചിത്രം 

കൂടുതൽ മാനുഷികതയുള്ളതാകാൻ കൂടുതൽ കരുതൽ ആവശ്യം: ഫ്രാൻസിസ് പാപ്പാ

സഹോദരസ്നേഹത്താൽ നയിക്കപ്പെട്ട് ദുർബലരായവരെയും സഹനത്തിലൂടെ കടന്നു പോകുന്നവരെയും പരിപാലിക്കുമ്പോഴാണ് ഒരു സമൂഹം കൂടുതൽ മാനുഷികതയുള്ളതാകുന്നതെന്ന് ഫ്രാൻസിസ് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഒരു സമൂഹത്തിലെ ശക്തിയും കഴിവുകളും കുറഞ്ഞ മനുഷ്യരെയും, സഹനത്തിന്റെ അനുഭവങ്ങളിലൂടെയും ജീവിതത്തിലൂടെയും കടന്നുപോകുന്നവരെയും എത്രമാത്രം പരിപാലിക്കുന്നു എന്നതാണ് ഒരു സമൂഹത്തിന്റെ മേന്മയെയും ഔന്ന്യത്യത്തെയും തിരിച്ചറിയാനുള്ള അളവുകോൽ എന്ന് ഫ്രാൻസിസ് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

മറ്റുള്ളവരോടുള്ള ശ്രദ്ധയും പരിപാലനവും സഹോദരസ്നേഹത്താൽ നിറഞ്ഞതാകുമ്പോഴാണ്  ഇത് മെച്ചപ്പെട്ടതാകുന്നതെന്നും പാപ്പാ ഓർമിപ്പിച്ചു.

ഈ ഒരു ഉദ്ദേശം മുന്നിൽ വച്ച, ആരും ഒറ്റപ്പെട്ടവരാകുന്നില്ലെന്നും, ആർക്കും തങ്ങൾ ഉപേക്ഷിക്കപ്പെട്ടവരാണെന്ന തോന്നൽ ഉണ്ടാകുന്നില്ലെന്നും  നമുക്ക് ഉറപ്പുവരുത്താമെന്നും പാപ്പാ എഴുതി.

സെപ്റ്റംബർ 17-ന് ലോകാരോഗ്യസംഘടന രോഗികളുടെ സുരക്ഷാദിനമായി ആഘോഷിക്കുന്ന അവസരത്തിലാണ്, രോഗിയുടെ സുരക്ഷാദിനം (#PatientSafetyDay) എന്ന ഹാഷ്‌ടാഗോടുകൂടി, ട്വിറ്ററിൽ കുറിച്ച തന്റെ സന്ദേശത്തി ലൂടെ സമൂഹങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട മാനുഷികതയുടെ മുഖം ഉണ്ടാകേണ്ടതിന്റെ ആവശ്യകതെയെ പാപ്പാ ചൂണ്ടിക്കാണിച്ചത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: A society is all the more human to the degree that it cares effectively for its most frail and suffering members, in a spirit of fraternal love. Let us strive to achieve this goal, so that no one will feel alone or abandoned. #PatientSafetyDay

IT: Una società è tanto più umana quanto più sa prendersi cura dei suoi membri fragili e sofferenti, e sa farlo con efficienza animata da amore fraterno. Tendiamo a questa meta e facciamo in modo che nessuno resti da solo, che nessuno si senta abbandonato. #PatientSafetyDay

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 September 2021, 14:15