ഫ്രാൻസിസ് പാപ്പാ: ജീവന്റെ സംസ്കാരം ബലപ്പെടുത്തുന്നതിനായി മജ്ജദാനം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
മജ്ജ ദാനം ചെയ്യുന്നതിലൂടെ രോഗികളും കഷ്ടപ്പാടുകൾ അനുഭവിക്കുന്നവരുമായ ഒരുപാട് ആളുകളുടെ ആരോഗ്യവും, ജീവനും വീണ്ടെടുക്കാനുള്ള സാധ്യതകളാണ് തുറക്കുന്നതെന്ന് ഫ്രാൻസിസ് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ഈയൊരു പ്രവൃത്തി വഴി നമുക്ക് പരസ്പരസഹായത്തിന്റെയും, ഉദാരമായി നല്കുന്നതിന്റെയും, പ്രത്യാശയുടെയും ജീവന്റെ തന്നെയും ഒരു സംസ്കാരം വളർത്തിയെടുക്കാൻ സാധിക്കുമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
ജീവിതം പവിത്രമാണെന്ന സത്യം സമൂഹത്തിന് മനസ്സിലാക്കാൻ ഉദാരമായ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ഇതുപോലുള്ള പ്രത്യക്ഷമായ പ്രവർത്തികൾ ആവശ്യമാണെന്നും പാപ്പാ എഴുതി.
മജ്ജദാതാക്കളെ ബഹുമാനിക്കുന്നതിനും, അവർ ചെയ്യുന്ന വലിയ ജീവകാരുണ്യപ്രവർത്തനത്തെ ലോകത്തിന് മുന്നിൽ കാണിക്കുന്നതിനും, അതുവഴി രോഗികളായ മനുഷ്യരുടെ ജീവിതത്തിൽ അവരുടെ നന്മപ്രവൃത്തികൾ മൂലം ഉണ്ടാകുന്ന ഫലങ്ങൾ മറ്റുള്ളവർക്കുകൂടി പ്രചോദനകരമാകാനും വേണ്ടിയാണ് ലോക മജ്ജദാതാക്കളുടെ ദിനം ആഘോഷിക്കുന്നത്.
ഇതേ ദിവസത്തിന്റെ പ്രാധാന്യവും വിലയും എടുത്തുകാണിക്കുന്നതിന് വേണ്ടിയാണ് ഫ്രാൻസിസ് പാപ്പാ ട്വിറ്ററിലൂടെ ലോകത്തോട് മജ്ജ ദാനം ചെയ്യുന്നതിലെ നന്മയെക്കുറിച്ച് പറഞ്ഞത്. ലോക മജ്ജ ദാതാക്കളുടെ ദിനം (#WMDD) എന്ന ഹാഷ്‌ടാഗോടുകൂടിയ സന്ദേശത്തിലാണ് പാപ്പാ മജ്ജദാതാക്കൾ ചെയ്യുന്ന നല്ല പ്രവൃത്തിയെ ഉദ്‌ഘോഷിച്ചത്.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
EN: From our gift the life and health of others, sick and suffering, may spring forth, helping to reinforce a culture of help, giving, hope and life. Society needs these concrete gestures of solidarity and generous love, to ensure the understanding that life is something sacred. #WMDD
IT: Dal nostro dono possono sorgere vita e salute di altri, malati e sofferenti, rafforzando così una cultura dell’aiuto, del dono, della speranza e della vita. La società ha bisogno di questi gesti concreti di amore generoso per far capire che la vita è sacra. #WMDD
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: