തിരയുക

തിരിച്ചറിയപ്പെടാത്ത മനുഷ്യർ തിരിച്ചറിയപ്പെടാത്ത മനുഷ്യർ 

ലോക സമുദ്ര ദിനത്തിൽ പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ

കടലുമായി ബന്ധപ്പെട്ട ജോലിചെയ്യുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാൻ ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

കടലിൽ ജോലി ചെയ്യുന്നവർക്കായി സെപ്റ്റംബർ മാസത്തെ അവസാന ആഴ്ച സാധാരണയായി "സമുദ്രദിനം"  ആഘോഷിക്കുന്നത്തിന്റെ ഭാഗമായി ഇത്തവണ സെപ്റ്റംബർ മുപ്പതാം തീയതി ഈ ദിനം കൊണ്ടാടുന്നതിന്റെ അവസരത്തിലാണ് ഫ്രാൻസിസ് പാപ്പാ ഇങ്ങനെ ഒരു പ്രാർത്ഥനയ്ക്ക് എല്ലാവരെയും ക്ഷണിച്ചത്.

ഇപ്പോഴത്തെ മഹാമാരിയുടെ സമയത്ത് പ്രത്യേകമായി ഉണ്ടാകുന്ന ദുരിതങ്ങളും ബുദ്ധിമുട്ടുകളും പരിഹരിക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെയും സേവനം നമുക്ക് ഉപകാരപ്പെട്ടിട്ടുണ്ടെന് പാപ്പാ എഴുതി. നിരവധി ത്യാഗങ്ങൾ സഹിച്ചാണ്, അവർ ഭക്ഷണസാമഗ്രികളും, പ്രാഥമികആവശ്യങ്ങൾക്കുവേണ്ടിയുള്ള മറ്റു പല വസ്തുക്കളും ലഭ്യമാക്കിയതെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ലോക സമുദ്ര ദിനം (#WorldMaritimeDay) എന്ന ഹാഷ്‌ടാഗോടുകൂടി  സെപ്റ്റംബർ മുപ്പതാം തീയതി ട്വിറ്ററിൽ എഴുതിയ സന്ദേശത്തിലാണ് കടലുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന എല്ലാവര്ക്കും വേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: Let us #PrayTogether for maritime personnel and fishermen, who have recently faced many sacrifices so as to provide, through their work, food and other primary needs to the greater human family to alleviate the sufferings caused by the pandemic. #WorldMaritimeDay

IT: #PreghiamoInsieme per i marittimi e i pescatori, che negli ultimi tempi hanno affrontato tanti sacrifici assicurando, con il loro lavoro, cibo e altri generi di prima necessità alla grande famiglia umana per alleviare le sofferenze causate dalla pandemia. #WorldMaritimeDay

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 September 2021, 16:28