ദൈവം സ്നേഹത്താൽ മുറിയപ്പെട്ട അപ്പം: ഫ്രാൻസിസ് പാപ്പാ ദൈവം സ്നേഹത്താൽ മുറിയപ്പെട്ട അപ്പം: ഫ്രാൻസിസ് പാപ്പാ 

ദൈവം മുറിയപ്പെട്ട അപ്പം: ഫ്രാൻസിസ് പാപ്പാ

വിശുദ്ധകുർബാനയിലൂടെ, മുറിയപ്പെട്ട അപ്പമായി തന്നെത്തന്നെ ദൈവം നമുക്ക് കാണിച്ചുതരുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ദൈവമാരെന്ന ചോദ്യത്തിന് ഉത്തരമായാണ് വിശുദ്ധ കുർബാന നമുക്ക് മുൻപിലുള്ളതെന്ന് പാപ്പാ പറഞ്ഞു.

സെപ്റ്റംബർ 5 മുതൽ 12 വരെ ഹംഗറിയിലെ ബുദാപെസ്റ്റിൽ വച്ച് നടന്ന അൻപത്തിരണ്ടാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യകോൺഗ്രസ്സിന്റെ പരിസമാപനത്തിൽ വിശുദ്ധബലിമദ്ധ്യേ നടത്തിയ തന്റെ പ്രസംഗത്തിൽ, ഞാൻ ആരാണ് എന്ന യേശുവിന്റെ ചോദ്യത്തിന്, "നീ ക്രിസ്തുവാകുന്നു" എന്ന  പത്രോസിന്റെ മറുപടിയെക്കുറിച്ച് പാപ്പാ പ്രതിപാദിച്ചിരുന്നു.

എന്നാൽ ദൈവമാരെന്ന ചോദ്യത്തിന് വാക്കുകളിലല്ല, മറിച്ച് കുരിശിലേറപ്പെട്ടതും നമുക്ക് നല്കപ്പെട്ടതുമായ സ്നേഹമായും, തന്നെത്തന്നെ മുറിക്കപ്പെട്ട അപ്പമായും കാട്ടിയാണ് ദൈവം നമുക്ക് ഉത്തരം നൽകുന്നതെന്ന് പാപ്പാ കൂട്ടിച്ചേർത്തു. സെപ്റ്റംബർ 12-ന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ് പാപ്പാ വിശുദ്ധ കുർബാനയുടെ പ്രാധാന്യത്തെക്കുറിച്ച് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. ദിവ്യകാരുണ്യകോൺഗ്രസ്സ് ബുദാപെസ്റ്റ് (#EucharisticCongress #Budapest) എന്ന ഹാഷ്‌ടാഗോടുകൂടിയാണ് പാപ്പാ തന്റെ സന്ദേശം അയച്ചത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: The Eucharist is here to remind us who God is. It does not do so just in words, but in a concrete way, showing us God as bread broken, as love crucified and bestowed. #EucharisticCongress #Budapest

IT: L’Eucaristia sta davanti a noi per ricordarci chi è Dio. Non lo fa a parole, ma concretamente, mostrandoci Dio come Pane spezzato, come Amore crocifisso e donato. #CongressoEucaristico #Budapest

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 September 2021, 16:36