ബ്രാത്തിസ്ലാവയിൽ നടന്ന എക്യൂമെനിക്കൽ കൂടിക്കാഴ്ചയിൽ മാർപാപ്പാ ബ്രാത്തിസ്ലാവയിൽ നടന്ന എക്യൂമെനിക്കൽ കൂടിക്കാഴ്ചയിൽ മാർപാപ്പാ  

സിറിലും മെത്തോഡിയസും സഭൈക്യത്തിന് സഹായിക്കട്ടെ: ഫ്രാൻസിസ് പാപ്പാ

വിവിധ ക്രൈസ്തവസഭകൾ തമ്മിലുള്ള ഐക്യത്തിന് മാതൃകകളും മുന്നോടികളുമായിരുന്ന വിശുദ്ധ സിറിലിന്റെയും മെത്തോഡിയസിന്റെയും മാധ്യസ്ഥ്യം സഭൈക്യത്തിനായി അപേക്ഷിക്കാമെന്ന് ഫ്രാൻസിസ് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സ്ലൊവാക്കിയയിലെ സുവിശേഷവത്കരണത്തിൽ പ്രധാനപ്പെട്ട ഒരു പങ്കുവഹിച്ചിരുന്ന ഈ വിശുദ്ധർ സഭൈക്യപ്രവർത്തനങ്ങളിൽ നമുക്ക് മുന്നോടികളായിരുന്നെന്നും അവർ വൈവിധ്യങ്ങളുടെ നടുവിലും, പരിശുദ്ധാത്മാവിലൂടെയുള്ള ഒരു അനുരഞ്ജനത്തിനായി അവർ നമ്മെ സഹായിക്കട്ടെ എന്ന് പാപ്പാ എഴുതി. ഒരേപോലെയാകാതെ തന്നെ ഒരുമയിൽ വസിക്കാനും, അതുവഴി ക്രിസ്തുവിലുള്ള സ്വാതന്ത്ര്യത്തിന് സാക്ഷികളാകാനും അവരുടെ പ്രാർത്ഥന നമുക്ക് സഹായമാകട്ടെ എന്നും സെപ്റ്റംബർ 12-ന് പാപ്പാ ട്വിറ്ററിൽ കുറിച്ചു. ആന്നേദിവസം  ബ്രാത്തിസ്ലാവയിൽ എത്തിയ പാപ്പാ നൂൺഷ്യേച്ചറിൽവച്ച് സഭൈക്യകൂട്ടായ്മയിൽ പങ്കെടുത്തിരുന്നു.

എക്യൂമെനിസം അപ്പസ്തോലികയാത്ര (#ecumenism, #ApostolicJourney) എന്നീ ഹാഷ്ടാഗുകളോടെയാണ് പാപ്പാ തന്റെ സന്ദേശം ട്വിറ്ററിൽ കുറിച്ചത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: May Saints Cyril and Methodius, precursors of #ecumenism, help us make every effort to work for a reconciliation of diversity in the Holy Spirit: a unity that, without being uniformity, is capable of being a sign and witness to the freedom of Christ, the Lord. #ApostolicJourney

IT: I Santi Cirillo e Metodio, precursori dell’#ecumenismo, ci aiutino a prodigarci per una riconciliazione delle diversità nello Spirito Santo; per un’unità che, senza essere uniformità, sia segno e testimonianza della libertà di Cristo, il Signore. #ViaggioApostolico

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 September 2021, 16:13