തിരയുക

അർമേനിയൻ സിലീഷ്യ പാത്രിയാർക്കീസ് റാഫേൽ ബെദ്രോസ് ഇരുപത്തിയൊന്നാമൻ മിനസ്സ്യാൻ (Raphaël Bedros XXI Minassian) അർമേനിയൻ സിലീഷ്യ പാത്രിയാർക്കീസ് റാഫേൽ ബെദ്രോസ് ഇരുപത്തിയൊന്നാമൻ മിനസ്സ്യാൻ (Raphaël Bedros XXI Minassian) 

അർമേനിയൻ സിലീഷ്യ പാത്രിയാർക്കീസ് റാഫേൽ ബെദ്രോസ് !

23-ന് വ്യാഴാഴ്‌ച ആണ് അർമേനിയൻ പൗരസ്ത്യകത്തോലിക്കാസഭയിൽ സിലീഷ്യ പാത്രിയാർക്കീസായി റാഫേൽ ബെദ്രോസ് ഇരുപത്തിയൊന്നാമൻ മിനസ്സ്യാൻ തിരഞ്ഞെടുക്കപ്പെട്ടത്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സന്മനസ്സുള്ള സകലരും, വിശിഷ്യ, ക്രൈസ്തവർ, വിത്യാസങ്ങളെയും ഒറ്റപ്പെടലിനെയും മറികടന്നുകൊണ്ട് ചാരത്തായിരിക്കാനും സഹോദരങ്ങളായിരിക്കാനും വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് മാർപ്പാപ്പാ.

അർമേനിയൻ പൗരസ്ത്യകത്തോലിക്കാസഭയിൽ സിലീഷ്യ പാത്രിയാർക്കീസായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന റാഫേൽ ബെദ്രോസ് ഇരുപത്തിയൊന്നാമൻ മിനസ്സ്യാൻ (Raphaël Bedros XXI Minassian) പൗരസ്ത്യകത്തോലിക്കാ സഭയുടെ കാനോൻ നിയമത്തിൻറെ എഴുപത്തിയാറാം വകുപ്പിലെ രണ്ടാം ഉപവകുപ്പനുസരിച്ച് (CCEO 76§2) ഫ്രാൻസീസ് പാപ്പായ്ക്ക് സമർപ്പിച്ച സഭാകൂട്ടായ്മയ്ക്കായുള്ള (Ecclesiastica communio) അഭ്യർത്ഥന സ്വീകരിച്ചനുവദിച്ചുകൊണ്ട് നല്കിയ കത്തിലാണ് ഇതു പറഞ്ഞിരിക്കുന്നത്.

23-ന് വ്യാഴാഴ്‌ച പുതിയ പാത്രിയാർക്കീസ് തിരഞ്ഞെടുക്കപ്പെട്ടതിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് ഈ തിരഞ്ഞെടുപ്പു നടന്നിരിക്കുന്നത് ഈ ലോക ജനത വിഭിന്നങ്ങളായ വെല്ലുവിളികളാൽ, പ്രത്യേകിച്ച്, കോവിദ് 19 മഹാമാരിയാൽ പരീക്ഷിക്കപ്പെടുന്ന ഒരു വേളയിലാണെന്ന് പാപ്പാ തൻറെ കത്തിൽ അനുസ്മരിക്കുന്നു.

സിറിയയിലും ലെബനനിലും വേദനയനുഭവിക്കുന്ന ജനങ്ങളെയും പാപ്പാ തൻറെ കത്തിൽ അനുസ്മരിക്കുന്നു.

ചരിത്രത്തിൻറെ പ്രളയത്തിലും നമ്മുടെ ഈ കാലഘട്ടത്തിൻറെ മരുഭൂമിയിലും നാം ഉത്ഥാനം ചെയ്ത ക്രൂശിതനുമായുള്ള കൂടിക്കാഴ്ച്ചോന്മുഖമായി നീങ്ങണമെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 September 2021, 12:53