"ജൈവധാർമ്മിക വേദി" രൂപീകരിച്ച് ഇന്ത്യയിൽ സിസിബിഐ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഭാരതത്തിലെ ലത്തീൻ കത്തോലിക്കാമെത്രാന്മാരുടെ സംഘം, സിസിബിഐ (CCBI) ജൈവധാർമ്മിക ചർച്ചാവേദിക്ക് (Bioethics Forum) രൂപം നല്കി.
ഈ മാസം 20,21 തീയതികളിൽ ഈ മെത്രാൻ സംഘം ചേർന്ന, അതിൻറെ എൺപത്തിയേഴാം യോഗമാണ് ഈ വേദിക്ക് രൂപം നല്കിയത്. ആതുരശുശ്രൂഷ, ജൈവവൈദ്യശാസ്ത്ര ഗവേഷണം, നയരൂപീകരണം തുടങ്ങിയ മേഖലകളിൽ അന്തർലീനമായ നൈതിക പ്രശ്നങ്ങളെ കൈകാര്യം ചെയ്യുകയാണ് ഈ വേദിയുടെ ലക്ഷ്യം.
റാഞ്ചി അതിരൂപതയുടെ ആർച്ചുബിഷപ്പ് ഫെലിക്സ് തോപ്പൊ (Felix Toppo) ആണ് ഈ ജൈവധാർമ്മിക വേദിയുടെ പ്രസിഡൻറ്. ബാംഗ്ലൂർ അതിരൂപതാംഗമായ വൈദികൻ ക്രിസ്റ്റഫർ വിമൽരാജ് ആണ് ഇതിൻറെ പ്രഥമ ഡയറെക്ടർ ആയി നിയമിതനായിരിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: