സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ബുധനാഴ്ചകളിൽ പതിവായ പൊതുകൂടിക്കാഴ്ചയ്ക്കായി ആഗസ്റ്റ് 4 ആം തിയതി പ്രാദേശീക സമയം രാവിലെ 9.15ന് പാപ്പാ സന്നിഹിതനാവും. ബുധനാഴ്ചകളിലെ കൂടിക്കാഴ്ചകൾക്ക് നൽകിയ ഇടവേള പാപ്പായ്ക്ക് കുറച്ച് വിശ്രമം നൽകുന്നതിനായിരുന്നു. ഈ വർഷം ആ ഇടവേളയിലാണ് ഫ്രാൻസിസ് പാപ്പാ വൻകുടലിലുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ആശുപത്രിയിൽ നിന്ന് നടത്തിയ മദ്ധ്യാഹ്ന പ്രാർത്ഥന ഒഴിച്ചാൽ, ശസ്ത്രക്രിയ കഴിഞ്ഞ് കൃത്യം ഒരു മാസത്തിനു ശേഷം, പാപ്പാ തന്റെ പതിവ് പരിപാടികൾ പുനരാരംഭിക്കുകയാണ്.
ജൂൺ 30 ന് സാൻ ഡമാസ്സോയുടെ മുറ്റത്ത് നടത്തിയ ഒടുവിലത്തെ പൊതുകൂടികാഴ്ചയിൽ അതിനു മുന്നിലെ ആഴ്ച ആരംഭിച്ച വി. പൗലോസ് ഗലാത്തിയർക്ക് എഴുതിയ ലേഖനത്തെക്കുറിച്ചുള്ള വേദപാഠങ്ങൾ തുടർന്നിരുന്നു. ഓരോ മനുഷ്യർക്കുമായി കർത്താവ് ഒരുക്കിയ രക്ഷാകര പദ്ധതിയും അവന്റെ കൃപ ഹൃദയങ്ങളെയും ജീവിതങ്ങളേയും പരിവർത്തനപ്പെടുത്തി നമ്മെ പുത്തൻ വഴികൾ കാണിച്ചു തരുന്നതിനെക്കുറിച്ചാണ് അന്ന് പരിശുദ്ധ പിതാവ് സംസാരിച്ചത്.
