തിരയുക

Vatican News
കർത്താവിൻറെ രൂപാന്തരീകരണം- ചിത്രകാരൻറെ ഭാവനയിൽ കർത്താവിൻറെ രൂപാന്തരീകരണം- ചിത്രകാരൻറെ ഭാവനയിൽ 

എങ്ങും സുവിശേഷ ദീപം തെളിക്കാൻ സഹായകമായ രൂപാന്തരീകരണത്തിരുന്നാൾ!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചാനുഭവത്തിലേക്ക് നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്ന ഓർമ്മപ്പെടുത്തലാണ് കർത്താവിൻറെ രൂപാന്തരീകരണത്തിരുന്നാൾ എന്ന് മാർപ്പാപ്പാ.

തിരുസഭ യേശുവിൻറെ രൂപാന്തരീകണത്തിരുന്നാൾ ആചരിച്ച ഈ വെള്ളിയാഴ്‌ച (06/08/21), “കർത്താവിൻറെ രൂപാന്തരീകരണത്തിരുന്നാൾ” (#TransfigurationOfTheLord)    എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.  

പാപ്പാ പ്രസ്തുത ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയാണ്:

“ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചാനുഭവം ജീവിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു എന്ന്  കർത്താവിൻറെ രൂപാന്തരീകരണത്തിൻറെ തിരുന്നാൾ നമ്മെ ഓർമ്മിപ്പിക്കുന്നു.  അങ്ങനെ, അവിടത്തെ പ്രകാശത്താൽ പ്രബുദ്ധരായി, നമുക്ക് ആ വെളിച്ചം സർവ്വത്ര എത്തിക്കാനും സ്നേഹവും പ്രതീക്ഷയും സംവഹിക്കുന്ന ചെറു സുവിശേഷ വിളക്കുകൾ പോലെ അത് എല്ലായിടത്തും തെളിക്കാനും സാധിക്കും.”

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: La festa della #TrasfigurazionedelSignore ci ricorda che siamo chiamati a fare esperienza dell’incontro con Cristo perché, illuminati della sua luce, possiamo portarla e farla risplendere ovunque come piccole lampade di Vangelo che portano un po’ d’amore e di speranza..

EN: The Feast of the #TransfigurationOfTheLord reminds us that we are called to experience being in touch with Christ so that, enlightened by his light, we might bear it and make it shine everywhere like tiny lamps of the Gospel that bear a little bit of love and hope.

06 August 2021, 12:50