തിരയുക

Vatican News
ദൈവഹിതത്തോടു തുറവുള്ള ഹൃദയവുമായി പരിശുദ്ധ കന്യകാ മറിയം, മംഗളവാർത്താ രംഗം ചിത്രകാരൻറെ ഭാവനയിൽ!   ദൈവഹിതത്തോടു തുറവുള്ള ഹൃദയവുമായി പരിശുദ്ധ കന്യകാ മറിയം, മംഗളവാർത്താ രംഗം ചിത്രകാരൻറെ ഭാവനയിൽ!  

പ്രാർത്ഥനയുടെ സരണി:കർത്താവിൻറെ ഹിതം തേടുന്ന തുറന്ന മനോഭാവം !

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പരിശുദ്ധ കന്യകാമറിയത്തെപ്പോലെ തുറന്ന ഹൃദയത്തോടെ ദൈവത്തോടു അപേക്ഷിക്കണമെന്ന് മാർപ്പാപ്പാ.

സ്വർഗ്ഗാരോപിത നാഥയുടെ തിരുന്നാളിൻറെ തലേന്ന് പതിനാലാം തീയതി ശനിയാഴ്ച (14/08/21)  കുറിച്ച ട്വിറ്റർ സന്ദേത്തിലാണ് ഫ്രാൻസീസ് പാപ്പാ ഏറ്റവും മെച്ചപ്പെട്ട രീതിയിലുള്ള ഈ പ്രാർത്ഥനാഭാവത്തെക്കുറിച്ച് ഓർമ്മിപ്പിക്കുന്നത്.

പാപ്പാ കണ്ണിചേർത്ത പ്രസ്തുത ട്വിറ്റർ സന്ദേശത്തിൻറെ പൂർണ്ണരൂപം ഇപ്രകാരമാണ്:

“മറിയത്തെപ്പോലെ, ദൈവത്തോട് തുറന്ന മനഭാവത്തോടും തുറന്ന ഹൃദയത്തോടും കൂടി നിലകൊള്ളുക എന്നതിനേക്കാൾ മെച്ചപ്പെട്ടൊരു പ്രാർത്ഥനാരീതി ഇല്ല: “കർത്താവേ, നിനക്ക് വേണ്ടത് എന്താണ്, നിനക്ക് എപ്പോൾ വേണം, എങ്ങനെ വേണം”.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: There is no better way to pray than to place oneself like Mary in an attitude of openness, with a heart open to God: ‘Lord, what you want, when you want, and how you want’.

IT: Non c’è modo migliore di pregare che mettersi come Maria in un atteggiamento di apertura, di cuore aperto a Dio: ‘Signore, quello che Tu vuoi, quando Tu vuoi e come Tu vuoi’.

 

 

14 August 2021, 13:30