മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ഓഗസ്റ്റ് നാല് ബുധനാഴ്ച്ച രാവിലെ പോൾ ആറാമൻ മാർപാപ്പയുടെ പേരിലുള്ള ഹോളിൽ വച്ച് നടന്ന പൊതുകൂടിക്കാഴ്ചയിൽ വച്ച്, വിശുദ്ധഗ്രന്ഥവായനയുടെ പ്രാധാന്യത്തെക്കുറിച്ച് സൂചിപ്പിച്ചതിന് പിന്നാലെയാണ്, എല്ലാ ദിവസവും വേണ്ട സുവിശേഷവായനയുടെ ആവശ്യത്തെക്കുറിച്ച് പാപ്പാ ട്വിറ്ററിൽക്കൂടി എല്ലാവരെയും ഓർമ്മിപ്പിച്ചത്.
"സുവിശേഷം ഒരു നല്ല വാർത്തയാണ്, അത് നമ്മുടെ ജീവിതത്തെയും ഹൃദയത്തെയും മികച്ച രീതിയിൽ മാറ്റുന്ന ശക്തിയാണ്. അതുകൊണ്ട് എല്ലാ ദിവസവും സുവിശേഷം വായിക്കാനും, രക്ഷയുടെ ഈ അക്ഷയ സ്രോതസ്സിൽ നിന്ന് സ്വയം പരിപോഷിപ്പിക്കാൻ, അതിൽനിന്നും ഒരു ചെറിയ വാക്യം ധ്യാനിക്കാനും ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു" എന്നുമായിരുന്നു പാപ്പായുടെ സന്ദേശം.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
LN: Evangelium est Bonus Nuntius et virtus quae vitae nostrae et cordi nostro prodest. Ad hoc a vobis petimus, ut Evangelium cotidie legatis eiusque parvum meditemini locum, ex hoc inexhausto salutis fonte enutrientes vos. #AudientiaGeneralis
IT: Il Vangelo è la Buona Novella ed è la forza che cambia in meglio la nostra vita e il nostro cuore. Per questo vi chiedo di leggere ogni giorno il Vangelo e di meditarne un piccolo brano per nutrirvi da questa fonte inesauribile di salvezza. #UdienzaGenerale
