തിരയുക

Vatican News
പ്രൊഫ. ദോണ്ണ തെയോ സ്ട്രിക് ലാന്റ് പ്രൊഫ. ദോണ്ണ തെയോ സ്ട്രിക് ലാന്റ് 

പൊന്തിഫിക്കൽ ശാസ്ത്രീയ അക്കാഡമിയിലേക്ക് പ്രൊഫ. ദോണ്ണ തെയോ സ്ട്രിക് ലാൻറിനെ പാപ്പാ നാമനിർദ്ദേശം ചെയ്തു

സർവ്വകലാശാലയിലെ ഊർജ്ജതന്ത്രം മറ്റും ജ്യോതിശാസ്ത്ര വിഭാഗത്തിൽ ഒപ്റ്റിക്കൽ ഫിസിക്സ് പ്രൊഫസറാണ് സ്ട്രിക് ലാന്റ്. 2018ൽ അവർക്ക് ഭൗതീക ശാസ്ത്രത്തിൽ നോബൽ സമ്മാനം ലഭിച്ചിരുന്നു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

നോബൽ സമ്മാന ജേതാവും കാനഡയിലെ വാട്ടർലൂ സർവ്വകലാശാലയിലെ പ്രൊഫസറുമായ ശ്രീമതി ദോണ്ണാ തെയോ സ്ട്രിക് ലാൻറിനെ ശാസ്ത്രീയ പൊന്തിഫിക്കൽ അക്കാഡമിയിലെ പുതിയ അംഗമായി ഫ്രാൻസിസ് പാപ്പാ തിരഞ്ഞെടുത്തു. 

1959 മേയ് 27 ന് കാനഡയിലെ ഗ്ലയെൽഫിൽ ജനിച്ച ദോണ്ണാ സ്ട്രിക് ലാൻറ് എഞ്ചിനീയറിംഗിൽ ബിരുദവും ഫിസിക്സിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. ലേസറിനായി ചിർപ്പ്ഡ് പൾസ് ആംപ്ലിഫിക്കേഷനെക്കുറിച്ചുള്ള ഗവേഷണത്തിനും കണ്ടുപിടുത്തത്തിനുമാണ് പ്രൊഫ. ജെറാർഡ് മൌരോയ്ക്ക് ഒപ്പം സ്ട്രിക് നോബൽ സമ്മാനം നേടിയത്. 2011 ൽ ഓപ്റ്റിക്കൽ സൊസൈറ്റിയുടെ വൈസ് പ്രസിഡണ്ടായിരുന്ന അവർ 2013ൽ അതിന്റെ പ്രസിഡണ്ടും അമേരിക്കൻ നാഷണൽ അക്കാഡമി ഓഫ് സയൻസിലെ അംഗവുമാണ്.

03 August 2021, 16:38