അടിമത്തത്തിൻറെ ആധുനിക രൂപങ്ങളിൽ ഒന്ന്- മനുഷ്യക്കടത്ത്. അടിമത്തത്തിൻറെ ആധുനിക രൂപങ്ങളിൽ ഒന്ന്- മനുഷ്യക്കടത്ത്.  

മനുഷ്യക്കടത്തിനെതിരായ പരിചരണ പദ്ധതി!

മനുഷ്യക്കടത്തു വിരുദ്ധ ലോകദിനം- പാപ്പായുടെ ട്വിറ്റർ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മനുഷ്യക്കടത്തിനെതിരെ പരിചരണ പദ്ധതിക്കായി പരിശ്രമിക്കാൻ മാർപ്പാപ്പാ ആഹ്വാനം ചെയ്യുന്നു.

അനുവർഷം ജൂലൈ 30 മനുഷ്യക്കടത്തു വിരുദ്ധ ആഗോളദിനമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ആചരിക്കുന്നതിനോടനുബന്ധിച്ച് ഈ വെള്ളിയാഴ്‌ച (30/07/21) ഫ്രാൻസീസ് പാപ്പാ, “മനുഷ്യക്കടത്തു വിരുദ്ധ ആഗോളദിനം”  (#WorldDayAgainstTraffickingInPersons)   “മനുഷ്യക്കടത്തിനെതിരെ കരുതൽ” (#CareAgainstTrafficking ) “മനുഷ്യക്കടത്തിന് അറുതിവരുത്തുക”  (#EndHumanTrafficking)    “തളിതാക്കും” ( #TalithaKum) എന്നീ ഹാഷ്ടാഗുകളോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഈ ആവശ്യകത ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

പാപ്പാ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയാണ്:

“മനുഷ്യക്കടത്ത് പദ്ധതിയെ പരിചരണത്തിൻറെ പദ്ധതിയായി രൂപാന്തരപ്പെടുത്തുന്നതിന് ഇരകളോടൊപ്പം യത്നിക്കാൻ മനുഷ്യക്കടത്തുവിരുദ്ധ ആഗോള ദിനത്തിൽ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു.”

2013-ലാണ് ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭ ജൂലൈ 30 മനുഷ്യക്കടത്തു വിരുദ്ധ ലോകദിനമായി പ്രഖ്യാപിച്ചത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Nella #GiornataMondialecontrolaTratta, invito tutti a lavorare insieme alle vittime per trasformare l’economia della tratta in un'economia della cura. #CareAgainstTrafficking #EndHumanTrafficking #TalithaKum

EN: On this #WorldDayAgainstTraffickingInPersons, I invite everyone to work together with the victims to transform the economy of trafficking into an economy of care. #CareAgainstTrafficking #EndHumanTrafficking #TalithaKum

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 July 2021, 12:35