എല്ലാവർക്കും നന്ദി പറഞ്ഞ് ഫ്രാൻസിസ് പാപ്പാ എല്ലാവർക്കും നന്ദി പറഞ്ഞ് ഫ്രാൻസിസ് പാപ്പാ 

തന്നെ പരിചരിച്ചവർക്ക് നന്ദിപറഞ്ഞ് ഫ്രാൻസിസ് പാപ്പാ

ജമെല്ലി ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി താൻ കഴിഞ്ഞിരുന്നപ്പോൾ തന്നെ സഹായിച്ച എല്ലാവർക്കും പപ്പാ നന്ദി പറഞ്ഞു

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ്, ജൂലൈ 4 ഞായറാഴ്ച, റോമിലെ പോളിക്ലിനിക്കോ ജമെല്ലി ആശുപത്രിയിൽ വച്ച് വൻകുടലുമായി ബന്ധപ്പെട്ടു നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം ജൂലൈ 14 ന് വത്തിക്കാനിൽ തിരികെയെത്തിയ ഫ്രാൻസിസ് പാപ്പാ, താൻ ആശുപത്രിയിൽ ആയിരുന്ന ദിവസങ്ങളിൽ തനിക്കായി സേവനം ചെയ്ത എല്ലാവർക്കും നന്ദി പറഞ്ഞത്.

അതോടൊപ്പം, എല്ലാ രോഗികൾക്കും, അവരെ ശുശ്രുഷചെയ്യുന്നവർക്കും വേണ്ടി പ്രാർത്ഥിക്കാനും പപ്പാ എല്ലാവരെയും ആഹ്വാനം ചെയ്തു.

പാപ്പായുടെ ട്വീറ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:

ആശുപത്രിയിൽ പ്രവേശിച്ച ദിവസങ്ങളിൽ പ്രാർത്ഥനയോടും വാത്സല്യത്തോടും കൂടെ അടുത്തിടപഴകിയ എല്ലാവരോടും ഞാൻ നന്ദി പറയുന്നു. രോഗികൾക്കും അവരെ പരിപാലിക്കുന്നവർക്കുമായി പ്രാർത്ഥിക്കാൻ നാം മറക്കരുത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Ringrazio tutti coloro che mi sono stati vicini con la preghiera e l’affetto nei giorni di ricovero in ospedale. Non dimentichiamoci di pregare per i malati e per chi li assiste.

EN: I thank all those who have been close to me with prayer and affection during my hospital stay. Let us not forget to pray for the sick and for those who assist them.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 July 2021, 13:55