തിരയുക

 അമ്മയ്ക്ക് നന്ദിയോടെ - ഫ്രാൻസിസ് പാപ്പാ മരിയ മേജ്ജോറെ ബസലിക്കയിൽ അമ്മയ്ക്ക് നന്ദിയോടെ - ഫ്രാൻസിസ് പാപ്പാ മരിയ മേജ്ജോറെ ബസലിക്കയിൽ  

പരിശുദ്ധ പിതാവ് വത്തിക്കാനിൽ തിരികെയെത്തി

വൻകുടലിൽ നടന്ന ശസ്ത്രക്രിയയ്ക്ക്ശേഷം ജെമെല്ലി ആശുപത്രിയിൽ തുടരുകയായിരുന്ന പാപ്പാ വത്തിക്കാനിൽ തിരികെയെത്തി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

കഴിഞ്ഞ ജൂലൈ നാലാം തീയതി വൻകുടലുമായി ബന്ധപ്പെട്ടു റോമിലെ അഗസ്റ്റിനോ ജെമെല്ലി പോളിക്ലിനിക്ക് ആശുപത്രിയിൽ വച്ച് നടന്ന ശസ്ത്രക്രിയയെത്തുടർന്ന്  ആശുപത്രിയിൽ തുടരുകയായിരുന്ന ഫ്രാൻസിസ് പാപ്പാ ഇന്ന്, ജൂലൈ 14 ന്  രാവിലെ 10.30 ന്   ഡിസ്ചാർജ്ജ് ചെയ്യപ്പെട്ടതിനെത്തുടർന്ന് വത്തിക്കാനിലെ സവസതിയായ സാന്താ മാർത്തായിൽ (Santa Marta) തിരിച്ചെത്തി. വത്തിക്കാനിലേക്ക് തിരികെ വരുന്നതിന് മുൻപായി, പാപ്പാ റോമിലെ സാന്താ മരിയ മജോറെ (Santa Maria Maggiore) ബസലിക്കയിൽ പോയിരുന്നു. മരിയ മജോറെ ബസലിക്കയിലെ റോമൻ ജനതയുടെ സംരക്ഷക (Salus Populi Romani) എന്ന പേരിൽ അറിയപ്പെടുന്ന മാതാവിന്റെ ചിത്രത്തിന് മുന്നിൽ വച്ച്, ശസ്ത്രക്രിയയുടെ വിജയത്തിന്, പാപ്പാ ദൈവത്തിന് നന്ദി പറഞ്ഞു. അതോടൊപ്പം ഫ്രാൻസിസ് പപ്പാ, എല്ലാ രോഗികൾക്കും, പ്രത്യേകിച്ച് താൻ ആശുപത്രിയിൽ ആയിരുന്ന സമയത്ത് കണ്ടുമുട്ടിയ രോഗികൾക്കുംവേണ്ടി പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം അപേക്ഷിക്കുകയും ചെയ്തു.

പ്രാർത്ഥനയെത്തുടർന്ന് ഉച്ചയ്ക്ക് ഏതാണ്ട് 12:00 ന് തൊട്ടുമുമ്പ് അദ്ദേഹം വത്തിക്കാനിൽ പ്രവേശിച്ചു.

വത്തിക്കാൻ പത്രാലയം ഓഫീസ് മേധാവി മത്തെയോ ബ്രൂണി (Matteo Bruni) ആണ് മാർപാപ്പ വത്തിക്കാനിൽ തിരിച്ചെത്തിയ കാര്യം അറിയിച്ചത്.

14 July 2021, 14:16