മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ആശുപത്രിവാസത്തിനു ശേഷം വത്തിക്കാനിൽ തിരികെയെത്തിയ ഫ്രാൻസിസ് പാപ്പാ, താൻ കഴിഞ്ഞിരുന്ന പോളിക്ലിനിക്കോ ജമെല്ലി ആശുപത്രികൂടി ഉൾപ്പെടുന്ന യേശുവിന്റെ തിരുഹൃദയത്തിന്റെ പേരിലുള്ള കത്തോലിക്കാ യൂണിവേഴ്സിറ്റി സമുച്ചയത്തിന്റെ റെക്ടർ, ഫ്രാങ്കോ അനെല്ലിക്ക് നന്ദി പറഞ്ഞ് കത്തെഴുതി.
ഈ വർഷം സ്ഥാപനത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന തിരുഹൃദയനാമത്തിലുള്ള സർവ്വകലാശാല, തങ്ങളുടെ പേരിലത്തെന്ന മറ്റുള്ളവരോടുള്ള കരുതൽ എന്ന വിളി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പാപ്പാ പറഞ്ഞു.
"ആശുപത്രിവാസത്തിനു ശേഷം തിരികെയെ സ്വഭാവനത്തിലെത്തിയ എനിക്ക്, താങ്കൾ അദ്ധ്യക്ഷത വഹിക്കുന്ന സർവകലാശാലയെ അഭിസംബോധന ചെയ്യാൻ ആഗ്രഹമുണ്ട്" എന്ന് തുടങ്ങിയ മാർപാപ്പാ, "ആശുപത്രിയിൽ താൻ അനുഭവിച്ച അടുപ്പത്തിനും, എല്ലാ മുഖത്തും ഞാൻ കണ്ട ആത്മാർത്ഥതായും കരുതലുമുള്ള സൗഹൃദത്തിനും, തന്നെ പരിപാലിച്ച എല്ലാവരുടെയും വൈദഗ്ദ്യത്തിനും ഉള്ള നന്ദിയാണ് തന്റെ മനസ്സിൽ ഉള്ളതെന്ന് തന്റെ കത്തിൽ എഴുതി.
പപ്പാ തന്റെ കത്ത് ഇങ്ങനെയാണ് തുടർന്നത്. "പരിചരണം ഹൃദയത്തിന്റെ പ്രകടനമാണ്. മനുഷ്യരെ പരിപാലിക്കുന്നതിനുള്ള വിളിയാണ് തിരുഹൃദയത്തിന്റെ പേരിലുള്ള ആശുപത്രി തങ്ങളുടെ പേരിൽത്തന്നെ ഉൾക്കൊള്ളുന്നത്. "ഭാവിയിലെ ഒരു നൂറ്റാണ്ട്" എന്ന തലക്കെട്ടോടെ, കത്തോലിക്ക (എന്നറിയപ്പെടുന്ന യൂണിവേഴ്സിറ്റി) സ്ഥാപനത്തിന്റെ ഒരു നൂറ്റാണ്ട് പൂർത്തിയാക്കുന്ന ഈയവസരത്തിലാണ് ഞാൻ ആശുപത്രിയിൽ പ്രവേശിച്ചത്".
"ഭാവിയിലെ ഒരു നൂറ്റാണ്ട്" എന്ന തലക്കെട്ടിനെ ഉദ്ധരിച്ച്, മനുഷ്യന്റെ സാംസ്കാരികവും അവിഭാജ്യവുമായ ഉന്നമനം ഭാവിയിലേക്കുള്ള വാതിലുകൾ തുറക്കുന്നു എന്നത് ശരിയാണെന്ന് പറഞ്ഞ പാപ്പാ, ആശുപത്രിയുടെ ഉള്ളിലെ രോഗികളിൽ ഉള്ള വേദനസഹിക്കുന്ന ക്രിസ്തുവിന്റെ ശരീരത്തിന് ശ്രദ്ധയുള്ള പരിചരണം ആവശ്യമുണ്ടെന്നും, അങ്ങനെ കരുതലുള്ള ഒരു നോട്ടം വഴി, അവർക്ക് എപ്പോഴും പ്രത്യാശ പകരുന്ന സേവനം ലഭിക്കട്ടെയെന്നും ആശംസിച്ചു.
അങ്ങനെയുള്ള ഒരു കരുതൽ തനിക്ക് അവിടെ ഒരുപാട് മുഖങ്ങളിൽ കാണാനായെന്നും, അത് ദൈവത്തിന് നന്ദിയോടെ താൻ സമർപ്പിക്കുന്നു എന്നും, നിങ്ങൾക്കെല്ലാവർക്കും നന്ദി പറയുന്നതോടൊപ്പം, നിങ്ങളുടെ തിരുഹൃദയാശൂപത്രി കുടുംബത്തിലെ എല്ലാവര്ക്കും തന്റെ അനുഗ്രഹം നൽകുന്നു എന്നും എഴുതിയ പാപ്പാ, പതിവുശൈലിയിൽ, തനിക്കായി പ്രാർത്ഥിക്കാനും എല്ലാവരോടും ആവശ്യപ്പെട്ടു.
ജൂലൈ നാലാം തീയതി റോമിലെ പോളിക്ലിനിക്കോ ജമെല്ലി ആശുപത്രിയിൽവച്ച് വൻകുടലിൽ നടന്ന ശസ്ത്രക്രിയയ്ക്കുശേഷം, കഴിഞ്ഞതിനെത്തുടർന്ന് ജൂലൈ പതിനാലാം തീയതി വരെ അവിടെ തുടർന്ന പാപ്പാ, വത്തിക്കാനിൽ തിരികെയെത്തിയതിനുശേഷം, തന്നെ ചികിത്സിച്ചവർക്കും തന്നോട് അടുപ്പം കാണിച്ചവർക്കും നന്ദി പറഞ്ഞ് പോളിക്ലിനിക്കോ ജമെല്ലി ആശുപത്രിയിലേക്കും കത്തെഴുതിയിരുന്നു.
