തിരയുക

Vatican News
റോമിലെ  ജെമെല്ലി പോളിക്ലിനിക് ആശുപത്രി... റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രി... 

പാപ്പായ്ക്ക് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി

റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ വച്ചാണ് ശസ്ത്രക്രിയ നടന്നത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഇന്ന്  ജൂലൈ അഞ്ചാം തിയതി രാവിലെ ഇറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പരിശുദ്ധ പിതാവ് ഇന്നലെ വൈകിട്ട് തന്നെ  ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നും ശസ്ത്രക്രിയയോടു നല്ലവണ്ണം പ്രതികരിച്ചെന്നും പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് മേധാവി മത്തെയോ ബ്രൂണി അറിയിച്ചു. പരിപൂർണ്ണമായി ബോധം കെടുത്തി (General Anestesia)  നടത്തിയ ശസ്ത്രക്രിയയിൽ പ്രൊഫ. സെർജ്ജോ അൽഫിയെരിക്കൊപ്പം പ്രൊഫ. ലൂയിജി സോഫോ, ഡോ. അന്തോണിയോ തോർതൊറെല്ലി, പ്രൊഫ. ലിലിയാന സൊളാത്സി, ഡോ. റോ ബെർത്തൊ ദെ ചിക്കോ, ഡോ. മൗറീത്സിയോ സൊആവെ എന്നിവരും ഉണ്ടായിരുന്നു. ഇവരെ കൂടാതെ ശസ്ത്രക്രിയയുടെ നേരത്ത്  പ്രൊഫ. ജൊവാന്നി ബാറ്റിസ്ത ദോല്ലിയെത്തോ, പ്രൊഫ. റോബെർത്തോ ബർണബേയ് എന്നിവരും സന്നിഹിതരായിരുന്നതായി അറിയിപ്പിൽ പറയുന്നു. വൻകുടലിൽ ഉള്ള വീക്കങ്ങളും  ഞെരുക്കങ്ങളും നീക്കാനുള്ള ഒരു ശസ്ത്രക്രിയയ്ക്കായി ഫ്രാൻസിസ് പാപ്പായെ ഇന്നലെ (4.07.2021) ഞായറാഴ്ച ഉച്ചകഴിഞ്ഞ്‌ റോമിലെ ജെമെല്ലി  പോളിക്ലിനിക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തേ തീരുമാനിച്ചു വച്ചിരുന്ന ഒരു ശസ്ത്രക്രിയ ആയിരുന്നു ഇതെന്നു പാപ്പായുടെ ആശുപത്രി പ്രവേശനത്തെക്കുറിച്ച്  പരിശുദ്ധ സിംഹാസനത്തിന്റെ മാധ്യമ വിഭാഗം ടെലഗ്രാമിലൂടെ അറിയിച്ച സന്ദേശത്തിൽ പറയുന്നു. ജെമെല്ലിയിലെ മെഡിക്കൽ ആൻഡ് സർജിക്കൽ സയൻസ് വിഭാഗത്തിലെ ദഹന ശസ്ത്രക്രിയ കോംപ്ലക്സ് ഓപ്പറേഷണൽ യൂണിറ്റിന്റെ പ്രൊഫസറുമായ  സെർജ്ജോ അൽഫിയേരിയായിരുന്നു പാപ്പായുടെ ശസ്ത്രക്രിയ നിർവ്വഹിച്ചത്. ദഹന, വൻകുടൽ, മലദ്വാര, ആമാശയ, പാൻക്രിയാറ്റിക് ശസ്ത്രക്രിയകളിൽ അദ്ദേഹം വൈദദ്ധ്യം നേടിയിട്ടുണ്ട്. ശസ്ത്രക്രിയയ്ക്കു ശേഷം പാപ്പായുടെ ആരോഗ്യ വിശേഷങ്ങൾ അറിയിക്കാൻ വീണ്ടും ഒരു മെഡിക്കൽ ബുള്ളറ്റിൻ പുറപ്പെടുവിക്കുന്നതായിരിക്കും എന്നും പരിശുദ്ധ സിംഹാസനത്തിന്റെ മാധ്യമ വിഭാഗത്തിന്റെ  ഇന്നലത്തെ അറിയിപ്പിൽ പറയുന്നു.

05 July 2021, 18:45