ഹൈത്തി പ്രസിഡന്റും പ്രഥമവനിതയും - ഫയൽ ചിത്രം ഹൈത്തി പ്രസിഡന്റും പ്രഥമവനിതയും - ഫയൽ ചിത്രം 

ഹൈത്തി പ്രസിഡണ്ടിന്റെ കൊലപാതകത്തിൽ അനുശോചിച്ച് പാപ്പാ

അക്രമികളുടെ വെടിയേറ്റ് മരിച്ച ഹൈത്തി പ്രസിഡന്റിനെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി മാർപാപ്പാ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ജൂലൈ ആറിന് വൈകിട്ട് സ്വഭവനത്തിൽ വച്ച് അക്രമികളുടെ വെടിയേറ്റ് മരിച്ച ഹൈത്തി (Haiti) പ്രസിഡന്റ് ജോവനേൽ മോയിസിന്റെ (Jovenel Moïse) നിര്യാണത്തിൽ ഫ്രാൻസിസ് പാപ്പാ അനുശോചനം രേഖപ്പെടുത്തി.

പ്രെസിഡെണ്ട് മൊയ്‌സിന്റെ നിര്യാണത്തിൽ മാർപ്പാപ്പാ ഹൈത്തിയിലെ ജനങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി. "നിര്യാതന്റെ ആത്മാവിനെ നിത്യശാന്തിക്കായി കാരുണ്യവാനായ ദൈവത്തിന്റെ കരങ്ങളിൽ" ഏൽപ്പിക്കുന്നു എന്ന് പറഞ്ഞ മാർപാപ്പാ, സംഭവത്തിൽ തന്റെ ദുഃഖം രേഖപ്പെടുത്തുകയും, ഇതേ സംഭവത്തിൽ പരിക്കേറ്റ പ്രഥമവനിത മർത്തേൻ മൊയ്‌സിനുവേണ്ടി (Martine Moïse) പ്രാർത്ഥിക്കുകയും ചെയ്തു.

പ്രതിസന്ധികളോ സംഘർഷങ്ങളോ പരിഹരിക്കുന്നതിന്റെ മാർഗ്ഗമായായുള്ളവയാണെങ്കിൽപ്പോലും, എല്ലാ രീതിയിലുമുള്ള അക്രമങ്ങളെയും മാർപാപ്പാ അപലപിക്കുക്കുന്നു എന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളിൻ ഒപ്പിട്ട് ഹൈത്തിയിലെ അപ്പസ്തോലിക് നൂൺഷ്യോയ്ക്ക് അയച്ച ടെലിഗ്രാം സന്ദേശത്തിൽ പറയുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 July 2021, 13:57