ശസ്ത്രക്രിയയ്ക്ക് വിധേയനായ ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യത്തെ കുറിച്ചുള്ളള വാർത്തയ്ക്കായി കാത്തിരിക്കുന്ന മാധ്യമപ്രവർത്തകർ. ശസ്ത്രക്രിയയ്ക്ക് വിധേയനായ ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യത്തെ കുറിച്ചുള്ളള വാർത്തയ്ക്കായി കാത്തിരിക്കുന്ന മാധ്യമപ്രവർത്തകർ.  

ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യം തൃപ്തികരം

ജൂൺ ആറാം തിയതി വൈകുന്നേരം ഏകദേശം മൂന്നു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ പൂർത്തിയായി. പാപ്പാ എഴു ദിവസം ആശുപത്രിയിൽ തന്നെ തുടരും.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഞായറാഴ്ച വൈകുന്നേരം ശസ്ത്രക്രിയയ്ക്ക് വിധേയനായ ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യത്തെ കുറിച്ച് പുറത്തിറക്കിയ ഏറ്റവും പുതിയ മെഡിക്കൽ ബുള്ളറ്റിനിൽ ഫ്രാൻസിസ് പാപ്പാ സുഖം പ്രാപിച്ചു വരുന്നുവെന്നും ശ്രദ്ധാലുവും ഊർജ്ജസ്വലനുമായിരിക്കുന്നുവെന്നും പരിശുദ്ധ സിംഹസനത്തിന്റെ പ്രസ്സ് ഓഫീസ് ഡയറക്ടർ മത്തെയോ ബ്രൂണി ഇറക്കിയ പ്രസ്താവനയിൽ വെളിപ്പെടുത്തി.  കൂടാതെ ശ്വാസന ഉപകരണങ്ങളുടെ സഹായമില്ലാതെതന്നെയാണ് പാപ്പാ കഴിയുന്നതെന്നും ബ്രൂണി വ്യക്തമാക്കി. ശസ്ത്രക്രിയയിൽ ഇടതുവശത്തെ വൻകുടലിന്റെ ഒരുഭാഗം മുറിച്ച് മാറ്റിയതായി (ഹെമികോളോക്ടമി) വെളിപ്പെടുത്തിയ ബ്രൂണി, വിദഗ്ദ്ധരായ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ ഏഴു ദിവസത്തോളം ആശുപത്രിയിൽ കഴിഞ്ഞശേഷം മറ്റു സങ്കീർണ്ണമായ പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ പാപ്പയ്ക്ക് ആശുപത്രിവിടാമെന്നും അദ്ദേഹം വിശദമാക്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 July 2021, 16:15