തിരയുക

Vatican News
അപ്പസ്തോലിക യാത്രയുടെ ഔദ്യോഗിക ചിഹ്നവും മുദ്രാവാക്യവും അപ്പസ്തോലിക യാത്രയുടെ ഔദ്യോഗിക ചിഹ്നവും മുദ്രാവാക്യവും 

മേരിയും യൗസേപ്പുമൊത്തം യേശുവിലേക്കുള്ള വഴിയിൽ - ഫ്രാൻസിസ് പാപ്പാ

ബുഡാപെസ്റ്റിലേക്കും, സ്ലോവാക്കിയയിലേക്കുമുള്ള ഫ്രാൻസിസ് പാപ്പായുടെ അപ്പസ്തോലികയാത്രയുടെ ഔദ്യോഗിക മുദ്രവാക്യവും, ചിഹ്നവും പ്രസിദ്ധീകരിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

വരുന്ന സെപ്റ്റംബർ മാസം, 12ന് ബുഡാപെസ്റ്റിൽ വച്ചുനടക്കുന്ന, അൻപത്തിരണ്ടാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യകോൺഗ്രസ്സിന്റെ അവസരത്തിൽ ഹങ്കറിയിലേക്കും, തുടർന്ന് സ്ലോവാക്കിയയിലേക്കും ഉള്ള  നാല് ദിവസം നീളുന്ന അപ്പസ്തോലികയാത്രയ്ക്കായി, "മേരിയും യൗസേപ്പുമൊത്തം യേശുവിലേക്കുള്ള വഴിയിൽ" എന്ന മുദ്രാവാക്യം ഫ്രാൻസിസ് പാപ്പാ തിരഞ്ഞെടുത്തു.

വിശുദ്ധ യൗസേപ്പിനും, സ്ലോവാക്കിയയുടെ മദ്ധ്യസ്ഥയായ കന്യകാമറിയത്തിനും യേശുവിനോടുള്ള സ്നേഹത്തെ പരിഗണിച്ചാണ് മാർപാപ്പാ ഈ ഒരു മുദ്രാവാക്യം തിരഞ്ഞെടുത്തത്.

ഇതോടൊപ്പം അപ്പസ്തോലികയാത്രയുടെ ഔദ്യോഗിക ചിഹ്നവും പുറത്തിറക്കിയിട്ടുണ്ട്. സ്ലോവാക്യയിലെ ക്രൈസ്‌തവപാരമ്പര്യവുമായി ബന്ധപ്പെട്ട, “ഏഴുദുഖങ്ങളുടെ മാതാവ്” എന്ന പരിശുദ്ധ കന്യകയോടുള്ള വണക്കം കണക്കിലെടുത്ത് ഏഴു നക്ഷത്രങ്ങളും, സോളോവാക്യൻ പതാകയുടെ ഭാഗമായ കുരിശിന്റെ ചിത്രവും, വെള്ള, നീല, ചുവപ്പ് നിറങ്ങളും, വത്തിക്കാൻ പതാകയുമായി ബന്ധപ്പെട്ട മഞ്ഞ നിറവും, ഔദ്യോഗിക ചിഹ്നത്തിൽ സ്ഥാനം പിടിച്ചിട്ടുള്ളത്.

23 July 2021, 09:36