ഏപ്പോഴും പ്രവർത്തനനിരതനായ പരിശുദ്ധാത്മാവ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
പരിശുദ്ധാത്മാവ് എല്ലാക്കാലങ്ങളിലും സഭയിൽ പ്രവർത്തിക്കുന്നു എന്ന് ഫ്രാൻസിസ് പാപ്പാ. എല്ലാ ബുധനാഴ്ചകളിലും വത്തിക്കാനിൽ വച്ച് നടത്തുന്ന പൊതു കൂടിക്കാഴ്ചകളിൽ നടത്തുന്ന പ്രഭാഷണങ്ങൾക്കായി വിശുദ്ധ പൗലോസിന്റെ ഗലാത്തിയാക്കാർക്കുള്ള ലേഖനം ഈ വർഷത്തേക്ക് തിരഞ്ഞെടുത്തതിന് പിന്നാലെയാണ് പാപ്പാ ഇങ്ങനെ പറഞ്ഞത്. സൗമ്യവും അനുസരണവുമുള്ള വിശ്വാസത്തിന്റെ പാതയാണ് പൗലോസ് ഗലാത്തിയർക്ക് കാണിച്ചുകൊടുക്കുന്നതെന്നും, അത് പരിശുദ്ധാത്മാവ് എല്ലാക്കാലങ്ങളിലും സഭയിൽ പ്രവർത്തിക്കുന്നുണ്ട് എന്ന ഉറപ്പ് പൗലോസിന് ഉണ്ടായിരുന്നതിനാലാണെന്നും പാപ്പാ ട്വിറ്ററിൽ കുറിച്ചു.
വിശുദ്ധ പൗലോസ് ഗലാത്തിയർക്കുള്ള കത്തിൽ സൂചിപ്പിച്ചിരിക്കുന്നത് സൗമ്യതയും അനുസരണമുള്ളതുമായ വിശ്വാസത്തിന്റെ പാതയാണ്, അത് പരിശുദ്ധാത്മാവ് സഭയിൽ എല്ലാ യുഗങ്ങളിലും പ്രവർത്തിക്കുന്നുവെന്ന ഉറപ്പിനാലാണ് എന്നായിരുന്നു പാപ്പായുടെ ട്വീറ്റിന്റെ പൂർണ്ണരൂപം.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
EN: The path indicated by Saint Paul in his Letter to the Galatians is the path of meek and obedient trust, in the certainty that the Holy Spirit works in the Church in every age. #GeneralAudience
IT: La via indicata da San Paolo nella Lettera ai Galati è la via della fiducia mite e obbediente, nella certezza che lo Spirito Santo opera in ogni epoca della Chiesa. #UdienzaGenerale
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: