തിരയുക

പ്രാർത്ഥനയുടെ പ്രാധാന്യം - ഫയൽ ചിത്രം പ്രാർത്ഥനയുടെ പ്രാധാന്യം - ഫയൽ ചിത്രം 

പ്രാർത്ഥന ജീവശ്വാസം

ഒഴിവാക്കാനാകാത്ത ജീവശ്വാസം പോലെ, ക്രൈസ്‌തവ അസ്‌തിത്വത്തിന്റെ പൂർണ്ണതയാണ് പ്രാർത്ഥന.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

പ്രാർത്ഥന ജീവിതത്തിന്റെ ജീവശ്വാസമെന്നു ഫ്രാൻസിസ് പാപ്പാ. ബുധനാഴ്ച (09-06-2021) ദിവസത്തെ പൊതു പ്രബോധനത്തിൽനിന്ന് എടുത്ത സന്ദേശമാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. "പ്രാർത്ഥന ജീവിതത്തിന്റെ ശ്വാസമാണ്, നാമെല്ലാവരും പ്രാർത്ഥനയിൽ ജീവിക്കാനും, അതുവഴി ജീവിതം തന്നെ നിരന്തരമായ ഒരു പ്രാർത്ഥനയാക്കി മാറ്റാനും ക്ഷണിക്കപ്പെട്ടിരിക്കുന്നു. ഒഴിവാക്കാനാകാത്ത ജീവശ്വാസം പോലെ, ക്രൈസ്‌തവ അസ്‌തിത്വത്തിന്റെ പൂർണ്ണതയാണ് പ്രാർത്ഥന" എന്നായിരുന്നു പാപ്പായുടെ ട്വീറ്റിന്റെ പൂർണ്ണരൂപം.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: La preghiera è il respiro della vita, e tutti noi siamo invitati a viverla, affinché diventi una preghiera ininterrotta. Essa è il fulcro dell’esistenza cristiana, come il respiro, che non può mancare. #UdienzaGenerale

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 June 2021, 17:30