പാപ്പാ: "അഭയാർത്ഥി ദുഃഖം പേറുന്നവരാകാം"
ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
“അഭയാർത്ഥികൾക്കായി നമ്മുടെ ഹൃദയം തുറക്കാം; അവരുടെ ദു:ഖങ്ങളും അവരുടെ സന്തോഷങ്ങളും നമ്മുടെ സ്വന്തമാക്കാം; അവരുടെ ധൈര്യപൂർവ്വമുള്ള ചെറുത്തുനില്പിൽ നിന്നു നമുക്ക് പഠിക്കാം! അങ്ങനെ സകലരും ഒരുമിച്ച് കൂടുതൽ മാനുഷീകമായ ഒരു സമൂഹം, ഒരൊറ്റ വലിയ കുടുംബം നമുക്ക് വളർത്തിയെടുക്കാം. ”
ജൂൺ ഇരുപതാം തിയതി ഇറ്റാലിയൻ, ഫ്രഞ്ച്, ഇംഗ്ലിഷ്, സ്പാനിഷ്, പോർച്ചുഗീസ്, പോളിഷ് അറബി എന്നീ ഭാഷകളിൽ #WorldRefugeeDay എന്ന ഹാൻഡിലിൽ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.
21 June 2021, 16:07