തിരയുക

പൊരിവെയിലത്തു നില്ക്കുന്ന കുഞ്ഞുങ്ങള്‍, യെമനില്‍ നിന്നുള്ള ഒരു ദൃശ്യം! പൊരിവെയിലത്തു നില്ക്കുന്ന കുഞ്ഞുങ്ങള്‍, യെമനില്‍ നിന്നുള്ള ഒരു ദൃശ്യം! 

കു‍ഞ്ഞുങ്ങളുടെ ക്ഷേമം, നാമെല്ലാവരുടെയും ദൗത്യം, പാപ്പാ!

കിശോരത്തൊഴില്‍ വിരുദ്ധ ദിനത്തില്‍ പാപ്പായുടെ ട്വിറ്റര്‍ സന്ദേശം.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

പൈതങ്ങളാണ് നരകുടുംബത്തിന്‍റെ ഭാവിയെന്ന് മാര്‍പ്പാപ്പാ.

അനുവര്‍ഷം ജൂണ്‍ 12-ന് ബാലവേലവിരുദ്ധ അന്താരാഷ്ട്ര ദിനം ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ ആചരിക്കുന്നതിനോടനുബന്ധിച്ച് ഫ്രാന്‍സീസ് പാപ്പാ “കിശോരത്തൊഴില്‍രഹിതദിനം” (#NoChildLabourDay) എന്ന ഹാഷ്ടാഗോടുകൂടി ശനിയാഴ്ച (12/06/21) കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഇതു ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

“കുട്ടികളാണ് മാനവകുടുംബത്തിന്‍റെ ഭാവി: അവരുടെ വളർച്ച, ആരോഗ്യം, മനഃശാന്തി എന്നിവ പരിപോഷിപ്പിക്കുകയെന്നത് നാമെല്ലാവരുടെയും കടമയാണ്” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: I Bambini sono il futuro della famiglia umana: a tutti noi spetta il compito di favorirne la crescita, la salute e la serenità!  #NoChildLabourDay

EN: Children are the future of the human family: all of us are expected to promote their growth, health and tranquility. #NoChildLabourDay

 

12 June 2021, 13:02