2020.11.24 Croazia: Caritas dell'Arcidiocesi di Zagabria. 2020.11.24 Croazia: Caritas dell'Arcidiocesi di Zagabria. 

വിശ്വാസവും കർമ്മാധിഷ്ഠിത സ്നേഹവും!

പാപ്പായുടെ ട്വിറ്റർ സന്ദേശം

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഉപവി നമ്മുടെ വിശ്വാസത്തിൻറെ പരമാവിഷ്ക്കാരം എന്ന് മാര്‍പ്പാപ്പാ.

ശനിയാഴ്ച (26/06/21) കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇപ്രകാരം ഉദ്ബോധിപ്പിക്കുന്നത്.

“ക്രിസ്തുവിൻറെ കാലടികൾ പിൻചെന്നുകൊണ്ട് സകലരോടുമുള്ള കരുതലോടും സഹാനുഭൂതിയോടും കൂടി ജീവിക്കുന്ന സ്നേഹമാണ് നമ്മുടെ വിശ്വാസത്തിൻറെയും  പ്രത്യാശയുടെയും പരമോന്നത ആവിഷ്കാരം” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: La carità, vissuta sulle orme di Cristo, nell’attenzione e nella compassione verso ciascuno, è la più alta espressione della nostra fede e della nostra speranza.

EN: Love, following in the footsteps of Christ, in concern and compassion for all, is the highest expression of our faith and hope.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 June 2021, 13:30