വിശ്വാസവും കർമ്മാധിഷ്ഠിത സ്നേഹവും!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഉപവി നമ്മുടെ വിശ്വാസത്തിൻറെ പരമാവിഷ്ക്കാരം എന്ന് മാര്‍പ്പാപ്പാ.
ശനിയാഴ്ച (26/06/21) കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇപ്രകാരം ഉദ്ബോധിപ്പിക്കുന്നത്.
“ക്രിസ്തുവിൻറെ കാലടികൾ പിൻചെന്നുകൊണ്ട് സകലരോടുമുള്ള കരുതലോടും സഹാനുഭൂതിയോടും കൂടി ജീവിക്കുന്ന സ്നേഹമാണ് നമ്മുടെ വിശ്വാസത്തിൻറെയും പ്രത്യാശയുടെയും പരമോന്നത ആവിഷ്കാരം” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചത്.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: La carità, vissuta sulle orme di Cristo, nell’attenzione e nella compassione verso ciascuno, è la più alta espressione della nostra fede e della nostra speranza.
EN: Love, following in the footsteps of Christ, in concern and compassion for all, is the highest expression of our faith and hope.