ഉപവി, ക്രൈസ്തവൻറെ ഹൃദയത്തുടിപ്പാണെന്ന് മാർപ്പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഉപവി കൂടാതെ ക്രൈസ്തവനായിരിക്കുക സാധ്യമല്ലെന്ന് മാർപ്പാപ്പാ.
ഈ വെള്ളിയാഴ്ച (25/06/2021) ട്വിറ്ററില്‍ കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.
“ഉപവിയാണ് ക്രിസ്ത്യാനിയുടെ ഹൃദയമിടിപ്പ്: ഹൃദയസ്പന്ദനത്തിൻറെ അഭാവത്തിൽ ജീവിക്കാൻ കഴിയാത്തതുപോലെ, ഉപവിയില്ലെങ്കിൽ ഒരാൾക്ക് ക്രൈസ്തവനായിരിക്കാനാകില്ല” എന്നാണ് പാപ്പാ അന്ന് ട്വിറ്ററില്‍ കുറിച്ചത്.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: La carità è il cuore pulsante del cristiano: come non si può vivere senza battito, così non si può essere cristiani senza carità.
EN: Charity is the beating heart of the Christian: just as one cannot live without a heartbeat, so one cannot be a Christian without charity.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: