പത്രോസിന്റെയും പൗലോസിന്റെയും തിരുന്നാൾ ദിനത്തിൽ പത്രോസിന്റെയും പൗലോസിന്റെയും തിരുന്നാൾ ദിനത്തിൽ 

ജീവിതം മാറ്റിമറിച്ച കണ്ടുമുട്ടൽ

ക്രിസ്തുവുമായുള്ള കണ്ടുമുട്ടലാണ് ശ്ലീഹന്മാരായ പത്രോസിന്റെയും പൗലോസിന്റെയും ജീവിതവും ലക്ഷ്യവും മാറ്റിമറിച്ചതെന്ന് ഫ്രാൻസിസ് പപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ക്രിസ്തുവുമായുള്ള കണ്ടുമുട്ടലാണ് ശ്ലീഹന്മാരായ പത്രോസിന്റെയും പൗലോസിന്റെയും ജീവിതവും ലക്ഷ്യവും മാറ്റിമറിച്ചതെന്ന് ഫ്രാൻസിസ് പപ്പാ. പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ ദിനമായ ജൂൺ 29 ന് ട്വിറ്ററിൽ എഴുതിയ സന്ദേശത്തിലാണ് അപ്പസ്തോലന്മാരുടെ ജീവിതം മാറ്റിമറിച്ച ക്രിസ്തുവുമായുള്ള കണ്ടുമുട്ടലിനെക്കുറിച്ച് ഇങ്ങനെ കുറിച്ചത്.

ആ കണ്ടുമുട്ടൽ അവരുടെ ജീവിതത്തിൽ യഥാർത്ഥ സ്വാതന്ത്ര്യത്തിന്റെ അനുഭവം നല്കിയതുകൊണ്ടാണ് അവർ മറ്റുള്ളവർക്കും സ്വാതന്ത്ര്യത്തിന്റെ വഴി കാണിച്ചുകൊടുക്കാൻ ജീവിതം മാറ്റിവച്ചത്. തങ്ങളുടെ പുതിയ ജീവിതത്തിൽ, സ്വന്തം കഴിവുകളേക്കാൾ ക്രിസ്തുവുമായുള്ള കണ്ടുമുട്ടലിനാണ് ശ്ലീഹന്മാർ എന്നും പ്രഥമസ്ഥാനം കൊടുത്തിരുന്നത് എന്നും പപ്പാ സൂചിപ്പിച്ചു.

പത്രോസിന്റെയും പൗലോസിന്റെയും ജീവിതകഥയുടെ കേന്ദ്രങ്ങളിൽ അവരുടെ കഴിവല്ല, മറിച്ച് അവരുടെ ജീവിതം തന്നെ മാറ്റിമറിച്ച ക്രിസ്തുവുമായുള്ള കണ്ടുമുട്ടലാണ്. അവരെ സ്വതന്ത്രരും സൗഖ്യമുള്ളവരുമാക്കിത്തീർത്ത ഒരനുഭവമാണ് അവർക്കുണ്ടായത്. അതുകൊണ്ടാണ് അവർ സ്വാതന്ത്ര്യത്തിന്റെ അപ്പസ്‌തോലൻമാരും ശുശ്രൂഷകരും ആയിത്തീർന്നത് എന്നായിരുന്നു പാപ്പായുടെ ട്വീറ്റിന്റെ പൂർണ്ണരൂപം.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: At the heart of the story of Peter and Paul is not their own gifts and abilities, but the encounter with Christ that changed their lives. They experienced a love that healed and set them free, and because of that, they became apostles and ministers of freedom for others.

IT: Al centro della storia di Pietro e Paolo non c’è la loro bravura, ma l’incontro con Cristo che ha cambiato la loro vita. Hanno fatto l’esperienza di un amore che li ha guariti e liberati e, per questo, sono diventati apostoli e ministri di liberazione per gli altri.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 June 2021, 12:31