മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
യോഹന്നാന്റെ എളിയ സാക്ഷ്യം നമുക്ക് മാതൃകയാക്കാമെന്ന് ഫ്രാൻസിസ് പാപ്പാ. യോഹന്നന്റെ ജനനത്തിരുന്നാൾ ദിനമായ ഇന്ന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ് ക്രിസ്തുവിന് സാക്ഷ്യം നൽകാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചത്. ഇരുപത്തിമൂന്നാം തീയതി ബുധനാഴ്ച വിശുദ്ധ ദാമസ് പപ്പയുടെ പേരിലുള്ള ചത്വരത്തിൽ നടന്ന പൊതുകൂടിക്കാഴ്ചയുടെ അവസരത്തിലും യോഹന്നാൻ ശ്ലീഹായുടെ മാതൃകയിൽ ക്രിസ്തുവിന് സാക്ഷ്യം വഹിക്കാൻ പാപ്പാ വിശ്വാസികളെ ആഹ്വാനം ചെയ്തിരുന്നു.
പാപ്പായുടെ ട്വീറ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ.
ഇന്ന് നാം സ്നാപകയോഹന്നാന്റെ ജന്മദിനത്തിന്റെ തിരുന്നാൾ ആഘോഷിക്കുകയാണ്.. ദൈവത്തിന്റെ കുഞ്ഞാടിന് അവൻ നൽകിയ എളിയ സാക്ഷ്യം നമുക്ക് അനുകരിക്കാം.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
EN: Today we celebrate the Solemnity of the Nativity of #SaintJohnTheBaptist. Let us imitate his humble witness to the Lamb of God.
IT: Oggi celebriamo la Solennità della Natività di #SanGiovanniBattista. Imitiamo l’umile testimonianza di colui che ha indicato l’Agnello di Dio.
