ദൈവമൊപ്പമുണ്ട് ദൈവമൊപ്പമുണ്ട് 

കൂടെയുള്ള ദൈവം

"ദൈവം എല്ലാ ദിവസവും നിങ്ങളോടൊപ്പമുണ്ട്" എന്നറിഞ്ഞു ജീവിക്കുക.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

മനുഷ്യരുടെ ഏകാന്തതയിലും ദൈവം അവരോടൊപ്പമുണ്ടെന്നു ഫ്രാൻസിസ് പാപ്പാ. മുത്തശ്ശീമുത്തശ്ശന്മാരുടെയും വയോവൃദ്ധരുടെയും ആദ്യ ലോകദിനമായ ജൂലൈ ഇരുപത്തിയഞ്ചുമായി ബന്ധപ്പെട്ടാണ് ഫ്രാൻസിസ് പാപ്പാ ഇങ്ങനെ ഒരു സന്ദേശം നൽകിയത്.

പകർച്ചവ്യാധിയുടെ ഈ മാസങ്ങളിലെന്നപോലെ, ഏറ്റവും വലിയ അന്ധകാരത്തിന്റെ നിമിഷങ്ങളിലും, നമ്മുടെ ഏകാന്തതകളിൽ നമ്മെ ആശ്വസിപ്പിക്കാനും, നമ്മോട്  "ഞാൻ എല്ലാ ദിവസവും നിങ്ങളോടൊപ്പമുണ്ട്" എന്ന് ആവർത്തിക്കാനും കർത്താവ് ദൂതന്മാരെ അയയ്ക്കുന്നത് തുടരുന്നു എന്നാണ് ജൂൺ ഇരുപത്തിരണ്ടാം തീയതിയിലെ തന്റെ ട്വിറ്റെർ സന്ദേശത്തിലൂടെ പറഞ്ഞത്.

കോവിഡ് രോഗകാലം വയോധികരെ സംബന്ധിച്ചിടത്തോളം കൂടുതൽ ഏകാന്തയായുടെ കാലമാണെന്നും, അതുകൊണ്ടുതന്നെ അവരോടു കൂടുതൽ കരുതലോടെ പെരുമാറണമെന്നും പാപ്പാ നേരത്തെ എല്ലാവരോടുമായി ആഹ്വാനം ചെയ്തിരുന്നു.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: Even at the darkest moments, as in these months of pandemic, the Lord continues to send angels to console our loneliness and to remind us: “I am with you always”. #IamWithYouAlways @laityfamilylife

IT: Anche quando tutto sembra buio, come in questi mesi di pandemia, il Signore continua ad inviare angeli a consolare la nostra solitudine e a ripeterci: “Io sono con te tutti i giorni”. #IamWithYouAlways @laityfamilylife 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 June 2021, 10:41