പ്രാർത്ഥനയും പരസ്നേഹവും - ഫയൽ ചിത്രം പ്രാർത്ഥനയും പരസ്നേഹവും - ഫയൽ ചിത്രം 

പ്രാർത്ഥനയുടെ പൂർണ്ണത

മറ്റുള്ളവരോടുള്ള കരുതലും പ്രാർത്ഥനയുടെ പൂർത്തീകരണത്തിന് അനിവാര്യം - ഫ്രാൻസിസ് പാപ്പാ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

മറ്റുള്ളവർക്കു വേണ്ടി മാധ്യസ്ഥം വഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുമ്പോഴാണ് പ്രാർത്ഥന പൂർത്തിയാകുന്നതെന്ന് ഫ്രാൻസിസ് പാപ്പാ. ജൂൺ പതിനാറാം തീയതിയിൽ പൊതു കൂടിക്കാഴ്ച്ചയുടെ അവസരത്തിൽ, പ്രാർത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ചും ക്രിസ്തുവും ദൈവപിതാവുമായുള്ള ബന്ധത്തിന്റെ തീവ്രതയെക്കുറിച്ചും സംസാരിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു പാപ്പായുടെ പുതിയ ട്വിറ്റെർ സന്ദേശം.

നമ്മുടെ പ്രാർത്ഥനകൾ സഫലീകരിക്കപ്പെടുകയും പൂർത്തിയാക്കപ്പെടുകയും ചെയ്യുന്നത്, നമ്മൾ മറ്റുള്ളവർക്കായി മധ്യസ്ഥപ്രാർത്ഥന നടത്തുകയും, അവരുടെ ആവശ്യങ്ങളും ആശങ്കകളും ശ്രദ്ധിക്കുകയും ചെയ്യുമ്പോളാണ്. പ്രാർത്ഥന നമ്മെ മറ്റുള്ളവരിൽനിന്ന് വേർതിരിക്കുകയോ, ഒറ്റപ്പെടുത്തുകയോ ഇല്ല, കാരണം അത് എല്ലാവരോടുമുള്ള സ്നേഹം തന്നെയാണ് എന്നുമാണ് പാപ്പാ തന്റെ ട്വിറ്ററിൽ കുറിച്ചിട്ടത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: Our prayers are fulfilled and completed when we intercede for others and take care of their concerns and needs. #Prayer does not separate us or isolate us from anyone, as it is love for all. #GeneralAudience

IT: Le nostre preghiere si compiono e si completano quando intercediamo per gli altri e ci prendiamo cura delle loro preoccupazioni e delle loro necessità. La #preghiera non ci separa e non ci isola da nessuno, perché è amore per tutti. #UdienzaGenerale

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 June 2021, 17:30