ഫ്രാൻസിസ്  പാപ്പാ വീഡിയോ സന്ദേശം നൽകുന്നു. ഫ്രാൻസിസ് പാപ്പാ വീഡിയോ സന്ദേശം നൽകുന്നു. 

പാപ്പാ: സമർപ്പിത ജീവിതത്തിന് യാഥാർത്ഥ്യങ്ങളുമായുള്ള സംവാദം നഷ്ടമാകുമ്പോൾ അത് വന്ധ്യമായി തീരുന്നു

സമർപ്പിതരുടെ ദേശീയവാരത്തോടനുബന്ധിച്ച് ഫ്രാൻസിസ് പാപ്പാ വീഡിയോ സന്ദേശമയച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

കഴിഞ്ഞ വർഷം നടത്താൻ കഴിയാതിരുന്ന സമർപ്പിതരുടെ  ദേശീയവാരാഘോഷത്തെ ഉൾപ്പെടുത്തി 49 മത്തേയും - 50 മത്തേയും ദേശീയവാരം ഒരുമിച്ച് കൊണ്ടാടുന്ന അവസരത്തിലാണ് പാപ്പാ തന്റെ സന്ദേശമയച്ചത്. ഇത്തരം ഒരു സംരംഭത്തിന് തുടക്കം  കുറിച്ച  ഇപ്പോഴത്തെ കർദ്ദിനാൾ അക്വിലോസോ ബോകോസ് മെറീനോയെ അനുസ്മരിച്ച പാപ്പാ  സമർപ്പിത ജീവിതത്തെക്കുറിച്ച് മനസ്സിലാക്കാൻ മാത്രമല്ല ജീവിക്കാനും നിർവ്വചിക്കാൻ മാത്രമല്ല പ്രായോഗീകമാക്കാനും അവിശ്രമം  പരിശ്രമിക്കുന്ന സന്യാസിയും  വൈദീകനുമായ അക്വിലീനോയ്ക്ക് പരസ്യമായി നന്ദി രേഖപ്പെടുത്തി.

വിവിധ തുറകളിൽ സമർപ്പിത ജീവിതം സഫലമാക്കുന്ന സന്യാസിനിയായ ലിലിയാന, റബാത്തിലെ കർദ്ദിനാൾ ക്രിസ്റ്റോബൽ എന്നിവരെപ്പോലുള്ളവരെ പേരെടുത്തു പറഞ്ഞ പാപ്പാ ഈ 50ആം സമ്മേളനത്തോടുള്ള തന്റെ സാമിപ്യവും അറിയിച്ചു. സന്യസ്ത ജീവിതം ജീവിച്ചു കൊണ്ടു അനുദിന സമർപ്പണത്തിലൂടെയും യാഥാർത്ഥ്യങ്ങളോടുള്ള സംവാദത്തിലൂടെയുമാണ് അത് തിരിച്ചറിയുന്നതെന്നും സമർപ്പിത ജീവിതത്തിന് യാഥാർത്ഥ്യങ്ങളുമായുള്ള സംവാദം നഷ്ടമാകുമ്പോൾ അത് വന്ധ്യമായി തീരുന്നു എന്നും ഫ്രാൻസിസ് പാപ്പാ പറഞ്ഞു.

ചില സന്യാസസമൂഹങ്ങൾ തരിശ്ശായതിനു പിന്നിൽ യഥാർത്ഥ്യങ്ങളോടുള്ള സംവാദത്തിന്റെയും  ഇടപെടലുകളുടേയും കുറവാണ്. വിശുദ്ധ തെരേസ തന്റെ സഭയിൽ നടത്തിയ നവീകരണത്തെ ചൂണ്ടിക്കാണിച്ചു കൊണ്ട് നവീകരണം യാഥാർത്ഥ്യങ്ങളുമായി സമ്പർക്കത്തിലേർക്കപ്പെട്ടുകൊണ്ട് സഭാ സ്ഥാപകചൈതന്യത്തിന്റെ വെളിച്ചത്തിലുള്ള ഒരു യാത്രയായി  ഫ്രാൻസിസ് പാപ്പാ വിശദീകരിച്ചു. ചില സന്യാസ സ്ഥാപനങ്ങൾ ചില സുരക്ഷകൾ ഉറപ്പാക്കാനായി ഇടംവലം നോക്കാതെ ചില പ്രത്യയശാസ്ത്രങ്ങൾക്ക് വശംവദരായി വരുത്തുന്ന വീഴ്ചകളിൽ പാപ്പാ ഖേദം പ്രകടിപ്പിച്ചു. ഇത്തരം സമർപ്പിത ജീവിതവാരത്തിന്റെ സമ്മേളനങ്ങൾ അത്തരം ഭയം ദൂരീകരിക്കുമെന്നും സഭകൾ അതിന്റെ സിദ്ധി പ്രത്യയശാസ്ത്ര ശാസ്ത്രങ്ങളാൽ തിരുത്തിയെഴുതുമ്പോൾ അവയുടെ ഫലപുഷ്ടി നഷ്ടപ്പെടുന്നു. സ്ഥാപക സിദ്ധി സജീവമായി നിലനിർത്തി ചരിത്രത്തിലെ വിവിധ സമയങ്ങളിലും  സ്ഥലങ്ങളിലും സന്ദർഭങ്ങളിലും, പരിശുദ്ധാത്മാവിന്റെ പ്രചോദനവുമായുള്ള സംവാദം അതിനെ ചലനാത്മകമാക്കാനും വളർത്താനും ഇടവരുത്തും. ഇതിന് പ്രാർത്ഥനയും വിവേചനബുദ്ധിയും ആവശ്യമാണ്. അപ്പോസ്തലീകമായ ധൈര്യവും, സഞ്ചാരവും, വിവേചനബുദ്ധിയും പ്രാർത്ഥനയും കൂടാതെ സ്ഥാപകസിദ്ധി  നിലനിർത്താൻ കഴിയില്ലയെന്ന് ഫ്രാൻസിസ് പാപ്പാ അടിവരയിട്ടു പറഞ്ഞു. പരിശുദ്ധാത്മാവുമായി സംവാദിക്കാതെ ഔപചാരികതകളിലും പ്രത്യയശാസ്ത്രങ്ങളിലും, ഭയങ്ങളിലും, സ്വയം  സംവാദിച്ചും നഷ്ടപ്പെടാതിരിക്കാൻ ഒരുമിച്ച് പ്രവർത്തിക്കാൻ പാപ്പാ അവരെ ആഹ്വാനം ചെയ്തു. പരിധികളെയും അതിർത്തികളെയും പ്രാന്തപ്രദേശങ്ങളെയും ഭയപ്പെടാതിരിക്കുക കാരണം അവിടെയാണ് പരിശുദ്ധാത്മാവ് നിങ്ങളോടു സംസാരിക്കുക. പരിശുദ്ധാത്മാവിന്റെ പരിധിക്കുള്ളിലാകാൻ പരിശ്രമിക്കുക എന്ന ആഹ്വാനത്തോടെയും  ദൈവാനുഗ്രഹവും കന്യകയുടെ സംരക്ഷണവും ആശംസിച്ചു കൊണ്ടും സമയം ബാക്കി കിട്ടിയാൽ തനിക്കു വേണ്ടി കൂടി പ്രാർത്ഥിക്കാൻ ആവശ്യപ്പെടുകൊണ്ടുമാണ് പാപ്പാ തന്റെ വീഡിയോ സന്ദേശം അവസാനിപ്പിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 May 2021, 15:15