തിരയുക

സ്കോളാസ് - ഉപവി പ്രസ്ഥാനത്തിന്‍റെ കൂട്ടായ്മയിൽ  സ്കോളാസ് - ഉപവി പ്രസ്ഥാനത്തിന്‍റെ കൂട്ടായ്മയിൽ  

പരിശുദ്ധത്രിത്വം : സ്നേഹമാകുന്ന ദൈവത്തിന്‍റെ ആവിഷ്ക്കാരം

മെയ് 30, ഞായർ പരിശുദ്ധ ത്രിത്വത്തിന്‍റെ മഹോത്സവത്തിൽ പാപ്പാ ഫ്രാൻസിസ് പങ്കുവച്ച ട്വിറ്റർ സന്ദേശം :

“നമ്മുടെ മനസ്സിന്‍റെ കഴിവുകളെ അതിലംഘിക്കും വിധം അപാരമാണ് ഏറ്റവും പരിശുദ്ധ ത്രിത്വത്തിന്‍റെ രഹസ്യം. പക്ഷെ അത് നമ്മുടെ ഹൃദയത്തോട് സംസാരിക്കുന്നുണ്ട്. കാരണം വെളിപാടിന്‍റെ ആകത്തുകയായ “ദൈവം സ്നേഹമാകുന്നു…” എന്ന വിശുദ്ധ യോഹന്നാന്‍റെ ആവൃതമായ ആവിഷ്ക്കാരത്താൽ അല്ലെങ്കിൽ പ്രയോഗത്താൽ (1യോഹ. 4:8) നമുക്ക് അതിനെ ഉൾക്കൊള്ളാവുന്നതാണ്.” #പരിശുദ്ധത്രിത്വം

ഇംഗ്ലിഷ് ഉൾപ്പെടെ 9 ഭാഷകളിൽ പാപ്പാ ഈ സന്ദേശം സാമൂഹ്യശ്രൃംഖലകളിൽ കണ്ണിചേർത്തു.

The mystery of the # Most Holy Trinity is immense, it surpasses the capacities of our mind, but it speaks to our heart, because we find it enclosed in that expression of St. John which sums up the whole of Revelation: "God is love".
 

translation  fr william nelllikal 

30 May 2021, 15:20