ചിത്രം - പൊതുകൂടിക്കാഴ്ചാ വേദിയിൽനിന്ന്... ചിത്രം - പൊതുകൂടിക്കാഴ്ചാ വേദിയിൽനിന്ന്... 

യേശുവിന്‍റെ സ്വർഗ്ഗാരോഹണം നമ്മെ ദൈവോത്മുഖരാക്കും

സ്വർഗ്ഗാരോഹണ മഹോത്സവത്തെക്കുറിച്ച് പാപ്പാ ഫ്രാൻസിസ് കണ്ണിചേർത്ത ട്വിറ്റർ സന്ദേശം :

 

- ഫാദർ വില്യം നെല്ലിക്കൽ 

മെയ് 13,  വ്യാഴാഴ്ച വത്തിക്കാനിൽ സ്വർഗ്ഗാരോഹണ മഹോത്സവം ആഘോഷിച്ചതിനോട് അനുബന്ധിച്ച്   പാപ്പാ ഫ്രാൻസിസ്  കണ്ണിചേർത്ത  ട്വിറ്റർ സന്ദേശം : 

“ഈ സ്വർഗ്ഗാരോഹണ മഹോത്സവത്തിൽ നമ്മുടെ ദൃഷ്ടികൾ ലൗകിക കാര്യങ്ങൾക്ക് അപ്പുറത്തേയ്ക്ക് ഉയർത്താം. അതേ സമയംതന്നെ ഭൂമിയിൽ ദൈവം നമ്മെ ഏല്പിച്ചിരിക്കുന്ന ദൗത്യത്തെക്കുറിച്ചും അത് നമ്മെ ഓർമ്മപ്പെടുത്തുന്നു. നാം പോരാടുന്ന നന്മയുടെ യുദ്ധത്തിൽ പരിശുദ്ധാത്മാവു നമുക്കു വഴി തെളിയിക്കട്ടെ.” #സ്വർഗ്ഗാരോഹണം

ഉത്ഥാന മഹോത്സവം കഴിഞ്ഞ് കൃത്യം 40-ാം നാൾ സ്വർഗ്ഗാരോഹണ മഹോത്സവം ആചരിക്കുന്ന പതിവ് പല യൂറോപ്യൻ രാജ്യങ്ങളിലും വത്തിക്കാനിലും നിലനില്ക്കുന്നു. എന്നാൽ ചില യൂറോപ്യൻ രാജ്യങ്ങളിലും അധികം ഏഷ്യൻ രാജ്യങ്ങളിലും ഇന്ത്യയിലും ഉത്ഥാനത്തിന്‍റെ നാല്പതു നാളുകൾ കഴിഞ്ഞുവരുന്ന ഞായറാഴ്ചയാണ് അജപാലന കാരണങ്ങളാൽ യേശുവിന്‍റെ സ്വർഗ്ഗാരോഹണ മഹോത്സവം ആചരിക്കുന്നത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 May 2021, 09:07