ലോക രാഷ്ട്ര നേതാക്കളുടെ ഭൗമ സംരക്ഷണ വെർച്വൽ ഉച്ചകോടിയിൽ  ഫ്രാൻസീസ് പാപ്പാ നല്കുന്ന വീഡിയൊ സന്ദേശം ശ്രവിക്കുന്ന  അർജന്തീനയുടെ പ്രസിഡൻറ് അൽബേർത്തൊ ഫെർണാണ്ടസ് ലോക രാഷ്ട്ര നേതാക്കളുടെ ഭൗമ സംരക്ഷണ വെർച്വൽ ഉച്ചകോടിയിൽ ഫ്രാൻസീസ് പാപ്പാ നല്കുന്ന വീഡിയൊ സന്ദേശം ശ്രവിക്കുന്ന അർജന്തീനയുടെ പ്രസിഡൻറ് അൽബേർത്തൊ ഫെർണാണ്ടസ് 

പ്രകൃതി നമ്മെ പരിപാലിക്കണമെങ്കിൽ നാം അതിനെ സംരക്ഷിക്കണം, പാപ്പാ!

ഭൗമദിനത്തോടനുബന്ധിച്ച് അമേരിക്കൻ ഐക്യനാടുകളിലെ, വാഷിംഗ്ടൺ കേന്ദ്രമാക്കി പ്രസിഡൻറ് ജോ ബൈഡൻ ഇൻറർനെറ്റ് സംവിധാനത്തിലൂടെ സംഘടിപ്പിച്ച ലോക നേതാക്കളുടെ ദ്വിദിന കാലാവസ്ഥ ഉച്ചകോടിയ്ക്ക് ഫ്രാൻസീസ് പാപ്പാ വീഡിയൊ സന്ദേശം നല്കി

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പ്രകൃതിയെന്ന ദാനം പരിപാലിക്കാനും കാത്തുസൂക്ഷിക്കാനും മുന്നോട്ടു കൊണ്ടു പോകാനുമുള്ള ദൗത്യം സമൂർത്തമായി ഏറ്റെടുക്കുന്നതിലേക്കുള്ള പാതയിലേക്ക് നമ്മെ നയിക്കാൻ പ്രാപ്തമാണ് കാലാവസ്ഥയെ അധികരിച്ചുള്ള ലോകനേതാക്കളുടെ സമ്മേളനമെന്ന് മാർപ്പാപ്പാ.

ലോക ഭൗമദിനത്തോടനുബന്ധിച്ച്, അന്ന്, വ്യാഴാഴ്‌ച (22/04/21) അമേരിക്കൻ ഐക്യനാടുകളിലെ, വാഷിംഗ്ടൺ കേന്ദ്രമാക്കി പ്രസിഡൻറ് ജോ ബൈഡൻ ഇൻറർനെറ്റ് സംവിധാനത്തിലൂടെ സംഘടിപ്പിച്ച ലോക നേതാക്കളുടെ ദ്വിദിന കാലാവസ്ഥ ഉച്ചകോടിക്ക് നല്കിയ വീഡിയൊ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ പ്രസ്താവനയുള്ളത്.

നമ്മെയെല്ലാവരെയും, മാനവ രാശിയെത്തന്നെ, അതിൻറെ നേതാക്കൾ വഴി കർമ്മോത്സുകരാക്കുന്ന ഒരു സംരംഭമാണിതെന്നും ഇനിയും അവസാനിച്ചിട്ടില്ലാത്ത കോവിദ് 19 മഹാമാരിയുടെ വെല്ലുവിളി ഉയരുന്ന ഈ കാലഘട്ടത്തിൽ ഈ സമ്മേളനം അതീവ പ്രാധാന്യം കൈവരിക്കുന്നുവെന്നും നാം ഒരു പ്രതിസന്ധിയിലാകയാൽ നാം ഭാവിയിലേക്കു നോക്കണമെന്നും പാപ്പാ പറയുന്നു.  

പരിസ്ഥിതി മാലിന്യ വിമുക്തമായിരിക്കാനും പരിപാലിക്കാനും ശ്രമിക്കുകയെന്നതാണ് നമ്മുടെ ഔത്സുക്യമെന്ന് പ്രസ്താവിക്കുന്ന പാപ്പാ പ്രകൃതി നമ്മെ പരിപാലിക്കുന്നതിന് നാം പ്രകൃതിയെ സംരക്ഷിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 April 2021, 12:34