മുറിവുണക്കുന്ന യേശുവിൻറെ സ്നേഹം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
നമ്മുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തുന്നത് യേശുവിൻറെ സ്നേഹമാണെന്ന് മാർപ്പാപ്പാ.
ശനിയാഴ്ച (17/04/21) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത് .
“യേശുവിൻറെ സ്നേഹം മാത്രമാണ് നമ്മുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തുന്നതും, നമ്മുടെ ഏറ്റം ആഴത്തിലുള്ള മുറിവുകളെ സൗഖ്യമാക്കുന്നതും നിരാശ, കോപം, പരാതി എന്നിവയുടെ ദൂഷിതവലയത്തിൽ നിന്ന് നമ്മെ മോചിപ്പിക്കുന്നതും” എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.
IT: Solo l’amore di Gesù trasforma la vita, guarisce le ferite più profonde, libera dai circoli viziosi dell’insoddisfazione, della rabbia e della lamentela.
EN: Only the love of Jesus can transform our life, heal our deepest hurts and set us free from the vicious circles of disappointment, anger and constant complaint.