തിരയുക

കാരുണ്യ നാഥൻ -യേശു കാരുണ്യ നാഥൻ -യേശു 

നമ്മുടെ വീഴ്ചകളെക്കുറിച്ച് ചിന്തിച്ചിരിക്കാതെ കർത്താവിനെ നോക്കൂ

പാപ്പായുടെ ട്വിറ്റർ സന്ദേശം- കാരുണ്യവാനായ കർത്താവ്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നമ്മുടെ പരാജയങ്ങളിൽ കർത്താവ് കാണുന്നത് കൈപിടിച്ചുയർത്തേണ്ട മക്കളെയാണെന്ന് മാർപ്പാപ്പാ.

ഫ്രാൻസീസ് പാപ്പാ ശനിയാഴ്ച (10/04/21) “ദൈവികകാരുണ്യം” (#DivineMercy) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഈ ഉദ്ബോധനമുള്ളത് .

“നമ്മുടെ വീഴ്ചകളെക്കുറിച്ച് നാം നിരന്തരം ചിന്തിച്ചുകൊണ്ടിരിക്കണമെന്നല്ല, പ്രത്യുത, തൻറെ നേർക്കു നോക്കണമെന്നാണ് കർത്താവ് ആഗ്രഹിക്കുന്നത്. നമ്മുടെ പരാജയങ്ങളിൽ കർത്താവു കാണുന്നത് സഹായിക്കേണ്ടവരായ മക്കളെയാണ്; നമ്മുടെ ദുരിതങ്ങളിൽ അവിടന്ന്, തൻറെ കരുണാർദ്ര സ്നേഹം ആവശ്യമുള്ള മക്കളെ ദർശിക്കുന്നു” എന്നാണ് പാപ്പാ കുറിച്ച സന്ദേശം. 

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.

IT: Il Signore non vuole che ripensiamo continuamente alle nostre cadute, ma che guardiamo a Lui, che nelle cadute vede dei figli da rialzare, nelle miserie vede dei figli da amare con misericordia. #DivinaMisericordia

EN: The Lord does not want us to keep thinking about our failings. He wants us to look to Him. In our failings He sees children to help up; in our misery He sees children in need of His merciful love. #DivineMercy

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 April 2021, 14:56