തിരയുക

വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ആളൊഴിഞ്ഞ ചത്വരത്തിൽ കുരിശിനു മുന്നിൽ , കോവിദ് രോഗമുക്തമായ ഒരു ലോകത്തിനു വേണ്ടി പ്രാർത്ഥിക്കുന്ന ഫ്രാൻസീസ് പാപ്പാ, ഒരു പഴയ ചിത്രം 27/03/2020 വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ആളൊഴിഞ്ഞ ചത്വരത്തിൽ കുരിശിനു മുന്നിൽ , കോവിദ് രോഗമുക്തമായ ഒരു ലോകത്തിനു വേണ്ടി പ്രാർത്ഥിക്കുന്ന ഫ്രാൻസീസ് പാപ്പാ, ഒരു പഴയ ചിത്രം 27/03/2020 

വാചിക പ്രാർത്ഥന ക്രിസ്തീയജീവിതത്തിൽ സുപ്രധാനം, പാപ്പാ!

ലളിതമാണെങ്കിലും സുകൃത ജപം നിർബന്ധബുദ്ധിയോടെ ചൊല്ലുക.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

അന്ധകാരത്തിൻറെതായ ഒരു വേളയിൽ പ്രാർത്ഥനയുടെ കൃപകൾ അപ്രത്യക്ഷമായി എന്ന തോന്നലുണ്ടാകുമ്പോൾ ഭയപ്പെടരുതെന്ന് മാർപ്പാപ്പാ.

ബുധനാഴ്‌ച (21/04/21),  പതിവുപോലെ, പേപ്പൽ ഭവനത്തിലെ സ്വകാര്യ ഗ്രന്ഥശാലയിൽ നിന്ന് മാദ്ധ്യമങ്ങളിലൂടെ നല്കിയ പൊതുദർശന സന്ദേശനാനന്തരം വിവിധ ഭാഷാക്കാരെ പ്രത്യേകം പ്രത്യേകം അഭിവാദ്യം ചെയ്യുകയായിരുന്ന ഫ്രാൻസീസ് പാപ്പാ അറബി ഭാഷാക്കാരോടായിട്ടാണ് ഇതു പറഞ്ഞത്.

ഭയപ്പെടുന്നതിനു പകരം, ഒരു ലളിതമായ ക്രൈസ്തവ സുകൃത ജപമാണെങ്കിലും, അത് ഇഹത്തിൽ, നമ്മുടെ ഇടയിൽ, ദൈവരാജ്യത്തിൻറെ സാന്നിധ്യം തിരിച്ചറിയാൻ നമ്മെ പ്രാപ്തരാക്കുന്ന നമ്മുടെ നിശ്വാസത്തിൻറെ ഒരു ഭാഗമായി മാറത്തക്കവിധം, നിർബന്ധബുദ്ധിയോടെ ചൊല്ലുകയാണ് ചെയ്യേണ്ടതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

വാചിക പ്രാർത്ഥനയുടെ പ്രാധാന്യമായിരുന്നു പാപ്പായുടെ പൊതുദർശന പ്രഭാഷണത്തിൽ ഊന്നിപ്പറഞ്ഞത്. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 April 2021, 15:14