സഹായഹസ്തവുമായി സഹോദരൻ! സഹായഹസ്തവുമായി സഹോദരൻ! 

പാപ്പാ: സുവിശേഷത്തിനും സഹോദരങ്ങൾക്കും സേവനമരുളുക!

പൊതുദർശന പ്രഭാഷണ വേളയിൽ പാപ്പായുടെ സമാപനാശംസ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഉയിർപ്പുതിരുന്നാളിൻറെ ആനന്ദം അലതല്ലുന്ന ഒരു  അന്തരീക്ഷത്തിൽ, സുവിശേഷത്തിനും  സഹോദരങ്ങൾക്കും സേവനം ചെയ്യുന്നതിന് സാധിക്കട്ടെയെന്ന് പാപ്പാ ആശംസിക്കുന്നു.

ബുധനാഴ്ച (14/04/21) വത്തിക്കാനിൽ, പേപ്പൽ ഭവനത്തിലെ സ്വകാര്യ ഗ്രന്ഥശാലയിൽ നിന്ന്, പ്രതിവാര പൊതുദർശനം, പതിവുപോലെ, തീർത്ഥാടകരുടെയും സന്ദർശകരുടെയും നേരിട്ടുള്ള പങ്കാളിത്തം ഒഴിവാക്കി ദൃശ്യശ്രാവ്യമാദ്ധ്യമങ്ങളിലൂടെ അനുവദിച്ച ഫ്രാൻസീസ് പാപ്പാ അതിൻറെ അവസാനം, വിവിധ ഭാഷാക്കാരെ  അഭിവാദ്യം ചെയ്യവെ ഇറ്റലിക്കാരോടായിട്ടാണ് ഇപ്രകാരം പറഞ്ഞത്.

വൃദ്ധജനത്തെയും, യുവജനത്തെയും, രോഗികൾ, നവദമ്പതികൾ എന്നിവരെയും അഭിവാദ്യം ചെയ്ത പാപ്പാ, പാറമേൽ, അതായത്, നമ്മുടെ ഏകവും അചഞ്ചലവുമായ പ്രത്യാശയായ ക്രിസ്തുവിൽ, പണിതുയർത്തിയ ഉദാരമായ ഒരു ജീവിതം നയിക്കാൻ അവർക്ക് പ്രചോദനം പകർന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 April 2021, 12:11